Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australia

മാ​ർ​ക്ര​ത്തി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്പ് വി​ഫ​ലം; ഡ​ർ​ബ​ൻ ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് മി​ന്നും ജ​യം

ഡ​ർ​ബ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ഡ​ർ​ബ​നി​ലെ കിം​ഗ്സ്മീ​ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 214 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​മാ​ണ് ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 421 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 206 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. 

ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ മു​ന്നി​ലെ​ത്തി. എ​യ്ഡ​ൻ മാ​ർ​ക്രം (75) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും മ​റ്റ് ബാ​റ്റ​ർ​മാ​രി​ൽ​നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കാ​ത്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ഓ​സ്ട്രേ​ലി​യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 390 റ​ൺ​സും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ  ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 314 റ​ൺ​സും നേ​ടി. 

ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 284 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് 18ന് ​സെ​ന്‍റ് ജോ​ർ​ജ് പാ​ർ​ക്കി​ൽ ന​ട​ക്കും. ഈ ​വി​ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഓ​സ്ട്രേ​ലി​യ ഒ​ന്നാം സ്ഥാ​നം കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത് ജ​യ​ങ്ങ​ളു​മാ​യി 81.81 പോ​യി​ന്‍റ് ശ​ത​മാ​ന​മാ​ണ് ഓ​സ്ട്രേ​ലി​യ​ക്കു​ള്ള​ത്.

ആ​ദ്യ ടെ​സ്റ്റി​നു മു​മ്പ് 80 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​ൽ​വി​യോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ടീ​മി​ന്‍റെ പോ​യി​ന്‍റ് ശ​ത​മാ​നം 60 ആ​യി കു​റ​ഞ്ഞു. 72.22 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ന്യൂ​സി​ല​ൻ​ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 51.52 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

NRI

മാ​റു​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ വീ​സ നി​യ​മ​ങ്ങ​ൾ; യു​കെ​യി​ലും അ​യ​ർ​ല​ൻ​ഡി​ലും ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

ല​ണ്ട​ൻ: ഓ​സ്‌​ട്രേ​ലി​യ​ൻ വീ​സ, മൈ​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഓ​സ്‌​ട്രേ​ലി​യ​യി​ൽ സ്ഥി​ര​താ​മ​സം (പി​ആ​ർ) ല​ക്ഷ്യ​മി​ടു​ന്ന ന​ഴ്‌​സു​മാ​ർ​ക്കും എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും മ​റ്റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു.

ഇ​തി​നാ​യി ഫ്ലൈ​വേ​ൾ​ഡ് മൈ​ഗ്രേ​ഷ​ൻ ലോ​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലും അ​യ​ർ​ല​ൻ​ഡി​ലും പ്ര​ത്യേ​ക വ​ൺ-​ടു-​വ​ൺ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സെ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ്കി​ൽ​ഡ് മൈ​ഗ്രേ​ഷ​ൻ, സ്റ്റേ​റ്റ് നോ​മി​നേ​ഷ​ൻ, എം​പ്ലോ​യ​ർ സ്പോ​ൺ​സേ​ർ​ഡ് വീ​സ വ​ഴി​ക​ൾ, ഓ​സ്‌​ട്രേ​ലി​യ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​ക​ൾ, പി​ആ​ർ ഓ​പ്ഷ​നു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ വി​ദ​ഗ്ധ​രോ​ട് നേ​രി​ട്ട് ചോ​ദി​ച്ച​റി​യാ​ൻ പ​രി​പാ​ടി അ​വ​സ​ര​മൊ​രു​ക്കും.

ഓ​സ്‌​ട്രേ​ലി​യ​ൻ മൈ​ഗ്രേ​ഷ​ൻ ലോ​യ​റും ഫ്ലൈ​വേ​ൾ​ഡ് യു​കെ ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പാ​ൾ സോ​ളി​സി​റ്റ​റു​മാ​യ താ​ര എ​സ്. ന​മ്പൂ​തി​രി ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കും.

ന​ഴ്‌​സു​മാ​ർ, എ​ൻ​ജി​നി​യ​ർ​മാ​ർ, മ​റ്റ് സ്കി​ൽ​ഡ് പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ്യ​ത, പ്രാ​യം, തൊ​ഴി​ൽ​പ​രി​ച​യം, ഇം​ഗ്ലീ​ഷ് ഭാ​ഷ പ്രാ​വീ​ണ്യം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ്യ​ക്തി​ഗ​ത​മാ​യി വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

ക​ൺ​സ​ൾ​ട്ടേ​ഷ​ൻ തീ​യ​തി​ക​ളും സ്ഥ​ല​ങ്ങ​ളും

ചെം​സ്ഫോ​ർ​ഡ് - സെ​പ്റ്റം​ബ​ർ 25. സ്ഥ​ലം: ഫ്ലൈ​വേ​ൾ​ഡ് ചെം​സ്ഫോ​ർ​ഡ് ഓ​ഫീ​സ്, യു​കെ. സ​മ​യം: രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ.

ഷെ​ഫീ​ൽ​ഡ് - സെ​പ്റ്റം​ബ​ർ 27. സ്ഥ​ലം: ദി ​റ​ട്‌​ല​ൻ​ഡ് ഹോ​ട്ട​ൽ, 452 ഗ്ലോ​സോ​പ്പ് റോ​ഡ്, ഷെ​ഫീ​ൽ​ഡ്. സ​മ​യം: ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

ഡ​ബ്ലി​ൻ - സെ​പ്റ്റം​ബ​ർ 29. സ്ഥ​ലം: അ​ഡാം​സ്‌​ടൗ​ൺ യൂ​ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ, സ്റ്റേ​ഷ​ൻ റോ​ഡ്, ഡ​ബ്ലി​ൻ. സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ.

ഓ​സ്‌​ട്രേ​ലി​യ​ൻ പി​ആ​ർ അ​ല്ലെ​ങ്കി​ൽ മ​റ്റ് സ്കി​ൽ​ഡ് മൈ​ഗ്രേ​ഷ​ൻ വ​ഴി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ വ്യ​ക്തി​ഗ​ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ഈ ​കൂ​ടി​ക്കാ​ഴ്ച ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഫ്ലൈ​വേ​ൾ​ഡ് അ​റി​യി​ച്ചു.

സീ​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ മു​ൻ​കൂ​ട്ടി ബു​ക്കിം​ഗ് ആ​വ​ശ്യ​മാ​ണ്.

ബു​ക്കിം​ഗി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ഫോ​ൺ ന​മ്പ​റു​ക​ൾ: +44 7309 210410, +44 7441 915664, +44 7308 297242, +61 434 376 796.

ഇ​മെ​യി​ൽ: [email protected], വെ​ബ്‌​സൈ​റ്റ്: flyworldmigration.com.au.

NRI

ആ​ഗോ​ള കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യു​ടെ നേ​ർ​ക്കാ​ഴ്ച​യു​മാ​യി ഡോ​ക്യു​മെ​ന്‍റ​റി 'എ ​ത്രെ​റ്റ് ടു ​ലൈ​ഫ്'

ബ്രി​സ്ബെ​ൻ: മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​ന്ധ​ത്തെ വേ​റി​ട്ടൊ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന എ ​ത്രെ​റ്റ് ടു ​ലൈ​ഫ് എ​ന്ന സ്പെ​ഷ്യ​ൽ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ചി​ത്രീ​ക​ര​ണം ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​യി.

ആം​ഫി​യു​ടെ ബാ​ന​റി​ൽ ജോ​യ് കെ. ​മാ​ത്യു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലെ പ്ര​ദ​ർ​ശ​ന​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളോ​ടെ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ തി​യേ​റ്റ​ർ റി​ലീ​സ് ന​ട​ത്താ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. അ​തി​ന് ശേ​ഷം ഡോ​ക്യു​മെ​ന്‍റ​റി വി​വി​ധ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​കും.

ഡോ​ന​ൽ, ക്ല​യ​ർ, ക്ലെം, ​അ​നീ​റ്റ, പീ​റ്റ​ർ, അ​ല​ന, ടാ​സോ, ടോ​ണി എ​ന്ന് തു​ട​ങ്ങി ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​സ്പെ​ഷ്യ​ൽ ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ മാ​റു​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ൾ മാ​ത്രം പ​റ​യു​ന്ന ഒ​രു ചി​ത്രം എ​ന്ന​തി​ലു​പ​രി മ​നു​ഷ്യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​കൃ​തി​യു​ടെ സ്വ​ഭാ​വ​ത്തെ എ​ങ്ങ​നെ മാ​റ്റി​മ​റി​ക്കു​ന്നു​വെ​ന്നും ആ ​മാ​റ്റ​ങ്ങ​ൾ ഒ​ടു​വി​ൽ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ത​ന്നെ എ​ങ്ങ​നെ തി​രി​ച്ചെ​ത്തു​ന്നു എ​ന്ന​തു​മാ​ണ് ചി​ത്രം അ​ന്വേ​ഷി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ൻ നി​ർ​മി​ച്ച ന​ഗ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ചൂ​ട് കൂ​ടു​ന്നു. മ​നു​ഷ്യ​ൻ വ​ര​ച്ച അ​തി​രു​ക​ൾ​ക്ക​പ്പു​റം ദു​ര​ന്ത​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു. ഒ​രു പ്ര​ദേ​ശ​ത്തെ വ​ര​ൾ​ച്ച മ​റ്റൊ​രി​ട​ത്തെ ഭ​ക്ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു. ക​ട​ൽ പ​തു​ക്കെ ക​ര​യോ​ട് ചോ​ദ്യം ചോ​ദി​ക്കു​ന്നു. കാ​ടു​ക​ൾ ക​ത്തു​മ്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് മ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല - മ​നു​ഷ്യ​ന്‍റെ ത​ന്നെ സു​ര​ക്ഷി​ത​മാ​യ ഭാ​വി​യാ​ണ്. ഒ​രു​പ​ക്ഷേ, പ്ര​കൃ​തി മ​നു​ഷ്യ​നോ​ട് പ്ര​തി​കാ​രം ചെ​യ്യു​ക​യ​ല്ല.​മ​നു​ഷ്യ​ൻ പ്ര​കൃ​തി​യോ​ട് ചെ​യ്ത​തി​ന്‍റെ മ​റു​പ​ടി​യാ​ണ് പ്ര​കൃ​തി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​നു​ഷ്യ​ൻ പ്ര​കൃ​തി​യെ കീ​ഴ​ട​ക്കി​യെ​ന്ന് ക​രു​തി​യ കാ​ലം ക​ഴി​ഞ്ഞു. ഇ​ന്ന് പ്ര​കൃ​തി​യി​ൽ സം​ഭ​വി​ക്കു​ന്ന ഓ​രോ മാ​റ്റ​വും മ​നു​ഷ്യ​ന്‍റെ ത​ന്നെ നി​ല​നി​ൽ​പ്പി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന എ​ന്തോ ഒ​ന്ന​ല്ല ഇ​ത് - ന​മ്മ​ൾ ത​ന്നെ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഭീ​ഷ​ണി​യാ​ണ്. ഈ ​ആ​ശ​യ​മാ​ണ് 'എ ​ത്രെ​റ്റ് ടു ​ലൈ​ഫ് ' പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

ജോ​യ് കെ. ​മാ​ത്യു​വി​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് എ ​ത്രെ​റ്റ് ടു ​ലൈ​ഫ്. 75 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ അ​ണി​നി​ര​ത്തി നി​ർ​മി​ച്ച് ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യ സ​ല്യൂ​ട്ട് ദി ​നേ​ഷ​ൻ​സ്, ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ അ​ർ​ഷാ​ൻ അ​മീ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച് ലോ​ക റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ജ​ന​റേ​ഷ​ൻ ഗ്രീ​ൻ എ​ന്നീ ശ്ര​ദ്ധേ​യ​മാ​യ ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ​യും ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത് ജോ​യ് കെ. ​മാ​ത്യു ത​ന്നെ​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യ്ക്കും സം​വി​ധാ​ന​ത്തി​നും ഒ​പ്പം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും അ​ദ്ദേ​ഹ​മാ​ണ്.

ആ​ദം കെ. ​അ​ന്തോ​ണി സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റാ​മാ​നാ​യും, ലി​ൻ​സ​ൺ റാ​ഫേ​ൽ എ​ഡി​റ്റിം​ഗും സ​ഞ്ജു സു​കു​മാ​ര​ൻ സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ജു​ബി​ൻ രാ​ജ് - സൗ​ണ്ട് മി​ക്സിം​ഗ്, സി.​ആ​ർ. സ​ജ​യ് - ക​ള​റി​സ്റ്റ്, ഫി​ലി​പ്പ് ഹ്യൂ​ബ് - പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, ക്ലെ​യ​ർ - പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്, ഷി​ബി​ൻ സി. ​ബാ​ബു - പോ​സ്റ്റ​ർ ഡി​സൈ​ൻ, നി​തി​ൻ ന​ന്ദ​കു​മാ​ർ - അ​നി​മേ​ഷ​ൻ,ആം​ഫി - കാ​മ​റ ആൻഡ് ലൈ​റ്റ്സ് യൂ​ണി​റ്റ്, പി. ​ആ​ർ. സു​മേ​രാ​ൻ - പി.​ആ​ർ.​ഒ. എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

International

ഓ​സ്ട്രേ​ലി​യ​യി​ൽ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നീ​ന്ത​ൽ​താ​രം മ​രി​ച്ചു; സ്രാ​വി​നെ കൊ​ല്ലാ​ൻ അ​ത്യ​പൂ​ർ​വ ഉ​ത്ത​ര​വ്

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ വീ​ണ്ടും സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം. വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ന​ടു​ത്തു​ള്ള ജ​ന​പ്രി​യ ബീ​ച്ചാ​യ സൊ​റെ​ന്‍റോ ബീ​ച്ചി​ൽ നീ​ന്തു​ന്ന​തി​നി​ടെ പ്ര​മു​ഖ നീ​ന്ത​ൽ​താ​ര​മാ​യ ഗ്രെ​ഗ് ഒ​നീ​ൽ(63) മ​രി​ച്ച​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണ​കാ​രി​യാ​യ ഗ്രേ​റ്റ് വൈ​റ്റ് സ്രാ​വി​നെ പി​ടി​കൂ​ടി കൊ​ന്നൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗ്രേ​റ്റ് വൈ​റ്റ് സ്രാ​വു​ക​ളെ കൊ​ല്ലാ​ന് ഉ​ത്ത​ര​വി​ടു​ന്ന​ത് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ത്യ​പൂ​ർ​വ​വും ഏ​റെ വി​വാ​ദ​പ​ര​വു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പെ​ർ​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ബീ​ച്ചു​ക​ൾ ത​ത്കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഓ​സ്ട്രേ​ലി​യ​യി​ലു​ട​നീ​ളം സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്. സി​ഡ്നി ഹാ​ർ​ബ​റി​ൽ ജ​നു​വ​രി​യി​ൽ 12 വ​യ​സു​കാ​ര​നും മേ​യ്-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് മു​ങ്ങ​ൽ​വി​ദ​ഗ്ധ​രും സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

National

ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ നേ​ഹ ബൊ​മ്മ​ലി(33) ഇ​വ​രു​ടെ ഭ​ർ​തൃ​മാ​താ​വ് ര​മാ​ദേ​വി(67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 16-ന് ​രാ​ത്രി 9.40-ഓ​ടെ മെ​ൽ​ബ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നേ​ഹ​യും ഭ​ർ​തൃ​മാ​താ​വും സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ഡ്രൈ​വ​റെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‌‌

എ​ന്നാ​ൽ, നേ​ഹ​യും ര​മാ​ദേ​വി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ‍ഡ്രൈ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഭ​ർ​ത്താ​വ് വ​രു​ൺ ച​ന്ദ്ര​യ്ക്കൊ​പ്പം നേ​ഹ ഏ​റെ​ക്കാ​ല​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ദ​മ്പ​തി​മാ​ർ​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​നും ഒ​രു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്.

International

ഓസ്ട്രേലിയയിൽ പഠനവും കരിയറും മോഹിക്കുന്നവർ ശ്രദ്ധിക്കുക; കുടുംബത്തെ കൊണ്ടുപോകൽ ഇനി എളുപ്പമാവില്ല

കാൻബറ: വിദേശവിദ്യാർഥികൾ പങ്കാളികളെയും കുട്ടികളെയും കൊണ്ടുവരുന്നത് തടയാൻ ഓസ്ട്രേലിയ. അഭ്യന്തരമന്ത്രി ടോണി ബുർക്കെ ഇതു സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കുടിയേറ്റ നിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് ഈ നടപടി. നിലവിൽ വിദ്യാർഥി വീസയുള്ളവരുടെ പങ്കാളികൾക്ക് ഓസ്ട്രേലിയയിൽ തൊഴിലെടുക്കാൻ അനുമതിയുണ്ട്. 18നു താഴെയുള്ള കുട്ടികളെയും ഓസ്ട്രേലിയയിലേക്കു കൊണ്ടുവരാം.

നിലവിൽ ഓസ്ട്രേലിയയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വിദേശ വിദ്യാർഥികളെ പുതിയ നിയമം ബാധിക്കില്ല. പിഎച്ച്ഡ് വിദ്യാർഥികളും ചില രാജ്യക്കാർക്കും പുതിയ നിയമത്തിൽ ഇളവുണ്ടാകും.

ഓസ്ട്രേലിയയിൽ തുടരാൻ ഒരേ ലെവലിലുള്ള കോഴ്‌സുകൾ മാറി മാറി പഠിക്കുന്ന രീതിയും അവസാനിപ്പിക്കും. ബിരുദ കോഴ്സുകൾക്കായി എത്തുന്നവർ അതു പൂർത്തിയായ ശേഷം രാജ്യത്ത് തുടരണമെങ്കിൽ ബിരുദാനന്തരബിരുദത്തിനു ചേരേണ്ടിവരും.

Business

ഓസ്‌ട്രേലിയ–ന്യൂസിലൻഡ് പഠന അവസരങ്ങൾക്കായി അഡ്മിഷൻ ഡേ 12ന്

തി​രു​വ​ന​ന്ത​പു​രം: ഓ​സ്‌​ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സാ​ന്‍റാ​മോ​ണി​ക്ക അ​ഡ്മി​ഷ​ൻ ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​ട്ടം നി​കു​ഞ്ചം സ​റ​സ് ബി​ൽ​ഡിം​ഗ് ര​ണ്ടാം നി​ല​യി​ലു​ള്ള സാ​ന്‍റാ​മോ​ണി​ക്ക സ്റ്റ​ഡി എ​ബ്രോ​ഡ് ഓ​ഫീ​സി​ൽ 12 ന് ​രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു വ​രെ​യാ​ണ് ഇ​ൻ-​ഹൗ​സ് അ​ഡ്മി​ഷ​ൻ ഡേ ​സം​ഘ​ടി​പ്പി​ക്കു​ക.

പ​രി​പാ​ടി​യി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ​യും ന്യൂ​സി​ല​ൻ​ഡി​ലെ​യും 12 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളെ നേ​രി​ട്ടു കാ​ണാ​നും വി​വി​ധ പ​ഠ​ന പ്രോ​ഗ്രാ​മു​ക​ളെ​യും അ​ഡ്മി​ഷ​ൻ സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

താ​ങ്ങാ​നാ​കു​ന്ന ഫീ​സ് ഘ​ട​ന​യു​ള്ള വി​വി​ധ പ​ഠ​ന പ്രോ​ഗ്രാ​മു​ക​ൾ, 100 ശ​ത​മാ​നം വ​രെ സ്കോ​ള​ർ​ഷി​പ്പ് സാ​ധ്യ​ത​ക​ൾ, പ​ഠ​ന​കാ​ല​ത്തെ​യും പ​ഠ​ന​ശേ​ഷ​മു​ള്ള​തു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​ർ​ക്ക് റൈ​റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നു നേ​രി​ട്ട് അ​റി​യാം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളും പ്രൊ​ഫൈ​ലും On-the-spot Profile Assessment വ​ഴി വി​ല​യി​രു​ത്തി അ​നു​യോ​ജ്യ​മാ​യ കോ​ഴ്‌​സു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും നി​ർ​ദേ​ശി​ക്കു​ന്ന സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി IELTS, PTE പ​രീ​ക്ഷ​ക​ൾ​ക്കു പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 12ന് ​എ​ൻ​റോ​ൾ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 40 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും 13ന് ​എ​ൻ​റോ​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 20 ശ​ത​മാ​നം ഡി​സ്കൗ​ണ്ടും ല​ഭി​ക്കും.

സം​ശ​യ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വീ​സ ഡെ​സ്ക് ഉ​ണ്ടാ​യി​രി​ക്കും. വി​ദേ​ശ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക​സ​ഹാ​യ​വും വി​ദ്യാ​ഭ്യാ​സ വാ​യ്പാ സാ​ധ്യ​ത​ക​ളും നേ​രി​ട്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കും അ​വ​സ​ര​മു​ണ്ടാ​കും. ഫോ​ൺ: 9446005180, 04714140999.

NRI

ഡാ​ർ​വി​നി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പു​തി​യ പ്രൊ​വി​ൻ​സ്

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡബ്ല്യുഎംസി) പു​തി​യ പ്രൊ​വി​ൻ​സി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി മ​ന്ത്രി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ ജി​ൻ​സ​ൺ ചാ​ൾ​സ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യും കീ​നോ​ട്ട് സ്പീ​ക്ക​റു​മാ​യി. ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡബ്ല്യുഎംസി ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡന്‍റ് കി​ര​ൺ ജെ​യിം​സ് ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ്: ഷി​ൽ​വി​ൻ മാ​ത്യൂ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്: മാ​ത്യു മാ​ത്തം, സെ​ക്ര​ട്ട​റി: സ​ലാ​സ് എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: മോ​ൻ​സി തോ​മ​സ്, ട്ര​ഷ​റ​ർ: സു​ജേ​ഷ് മാ​ത്യു.

ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സ് നി​ല​വി​ൽ വ​ന്ന​തോ​ടെ ഡബ്ല്യുഎംസിയു​ടെ ആ​ഗോ​ള ശൃം​ഖ​ല​യി​ൽ 84 പ്രൊ​വി​ൻ​സു​ക​ളാ​യി. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

100 രാ​ജ്യ​ങ്ങ​ളി​ൽ പ്രൊ​വി​ൻ​സു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ഡബ്ല്യുഎംസിയു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഒ​രു​മി​പ്പി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ഡാ​ർ​വി​ൻ പ്രൊ​വി​ൻ​സ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Sports

നി​ക് കി​ർ​ഗി​യോ​സ് തി​രി​ച്ചു​വ​രു​ന്നു; വി​ല​ക്ക് ഇ​ള​വ് ചെ​യ്തു

കാ​ൻ​ബ​റ: ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​സ്ട്രേ​ലി​യ​ൻ ടെ​ന്നീ​സ് താ​രം നി​ക് കി​ർ​ഗി​യോ​സി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് വെ​ട്ടി​ച്ചു​രു​ക്കി. താ​ര​ത്തി​ന് നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന മൂ​ന്നു​മാ​സ​ത്തെ വി​ല​ക്ക് ഒ​രു മാ​സ​മാ​യി കു​റ​ച്ചെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടെ​ന്നീ​സ് ഇ​ന്‍റ​ഗ്രി​റ്റി ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. 

ഇ​തോ​ടെ കി​ർ​ഗി​യോ​സി​ന് വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്താ​നാ​കും. ക​ഴി​ഞ്ഞ ജൂ​ണി​ൽ മ​യ്യോ​ർ​ക്ക​യി​ൽ ന​ട​ന്ന എ​ടി​പി 250 ടൂ​ർ​ണ​മെ​ന്‍റി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ര​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ കൊ​ക്കെ​യി​ൻ മെ​റ്റ​ബോ​ലൈ​റ്റാ​യ ബെ​ൻ​സോ​യ്‌​ക്ഗോ​ണി​ൻ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് നാ​ല് മു​ത​ൽ താ​ര​ത്തി​ന് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള സ​മ​യ​ത്താ​ണ് താ​രം ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഐ​ടി​ഐ​എ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ല​ഹ​രി​മ​രു​ന്ന് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ല​ഭി​ക്കാ​റു​ള്ള മൂ​ന്ന് മാ​സ​ത്തെ വി​ല​ക്കാ​ണ് ഇ​ള​വ് ചെ​യ്ത​ത്. ഐ​ടി​ഐ​എ അം​ഗീ​ക​രി​ച്ച ഔ​ദ്യോ​ഗി​ക ചി​കി​ത്സാ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​രം സ​ന്ന​ദ്ധ​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ശി​ക്ഷാ കാ​ലാ​വ​ധി ഒ​രു മാ​സ​മാ​യി വെ​ട്ടി​ക്കു​റ​ച്ച​ത്.

 

Sports

ഹ​​സി ഓ​​സീ​​സി​​ന് ക​​രു​​ത്ത്

ഓ​​സ്ട്രേ​​ലി​​യ: മു​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം മൈ​​ക്ക​​ൽ ഹ​​സി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പാ​​ർ​​ട്ട് ടൈം ​​ക​​ണ്‍​സ​​ൾ​​ട്ട​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്നു.

ഇം​​ഗ്ല​​ണ്ട് ടെ​​സ്റ്റ് ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​കാ​​നു​​ള്ള ക്ഷ​​ണം നി​​ര​​സി​​ച്ചാ​​ണ് ഹ​​സി ഓ​​സീ​​സി​​ന് ക​​രു​​ത്ത് പ​​ക​​രു​​ന്ന തീ​​രു​​മാ​​നം എ​​ടു​​ത്ത​​ത്.

അ​​തേ​​സ​​മ​​യം, പു​​തി​​യൊ​​രു ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നെ ക​​ണ്ടെ​​ത്തുന്നത്‌ ഇം​​ഗ്ല​​ണ്ട് ടെ​​സ്റ്റ് ടീം ​​മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യ സ്റ്റീ​​ഫ​​ൻ ഫ്ളെ​​മി​​ങ്ങി​​ന് വെ​​ല്ലു​​വി​​ളി​​യാ​​കും.

ഐ​​പി​​എ​​ല്ലി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യും ദ ​​ഹണ്‍ഡ്ര ഡി​​ൽ വെ​​ൽ​​ഷ് ഫ​​യ​​ർ ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യും ഹ​​സി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഫോ​​ക്സ് സ്പോ​​ർ​​ട്സി​​ലെ ക​​മ​​ന്‍റ​​റി, ക്രി​​ക്ക​​റ്റ് പ​​ണ്ഡി​​റ്റ് ചു​​മ​​ത​​ല​​ക​​ളും ഹ​​സി​​ക്കു​​ണ്ട്.

അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ൽ വലിയ അ​​നു​​ഭ​​വ​​സ​​ന്പ​​ത്തു​​ള്ള ഹ​​സി​​യു​​ടെ സാ​​ന്നി​​ധ്യം വ​​രാ​​നി​​രി​​ക്കു​​ന്ന ആ​​ഷ​​സി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ക​​രു​​ത്താ​​കും.

2007ൽ ​​ലോ​​ക​​ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ടീം ​​അം​​ഗ​​മാ​​യി​​രു​​ന്ന ഹ​​സി 2013ലാ​​ണ് വി​​ര​​മി​​ച്ച​​ത്.

Sports

ബം​ഗ്ലാ​ദേ​ശി​നെ ചു​രു​ട്ടി​ക്കെ​ട്ടി; ഓ​സീ​സി​ന് ഗം​ഭീ​ര ജ​യം

മ​ക്കാ​യ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ഇ​ന്നിം​ഗ്സി​നും 51 റ​ൺ​സി​നു​മാ​ണ് ഓ​സീ​സി​ന്‍റെ ജ​യം. ഈ ​ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ലാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ വെ​റും 64 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. 

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 210 റ​ൺ​സ് എ​ടു​ത്തു. 146 റ​ൺ​സ് ലീ​ഡ് വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന്‍റെ ബാ​റ്റ​ർ​മാ​ർ​ക്ക് ഓ​സ്ട്രേ​ലി​യ​ൻ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. മി​ച്ച​ൽ സ്റ്റാ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി തി​ള​ങ്ങി​യ​പ്പോ​ൾ പാ​റ്റ് ക​മ്മി​ൻ​സും ന​ഥാ​ൻ ലി​യോ​ണും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. 

മൂ​വ​രു​ടെ​യും മി​ക​ച്ച ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 95 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 31 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ന​ജ്‌​മു​ൽ ഹു​സൈ​ൻ ഷാ​ന്‍റോ​യാ​ണ് ടോ​പ് സ്കോ​റ​ർ. ഒ​മ്പ​ത് ബം​ഗ്ലാ​ദേ​ശ് ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി.​ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി പ​ത്ത് വി​ക്ക​റ്റു​ക​ളാ​ണ്  സ്റ്റാ​ർ​ക്ക്  വീ​ഴ്ത്തി​യ​ത്.

നേ​ര​ത്തെ എ​ട്ട് വി​ക്ക​റ്റി​ന് 165 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഓ​സ്ട്രേ​ലി​യ 210 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ വി​ക്ക​റ്റാ​ണ് ഓ​സീ​സി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 105 പ​ന്തി​ൽ 10 ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 47 റ​ൺ​സാ​ണ അ​ദ്ദേ​ഹം അ​ട​ച്ചു​കൂ​ട്ടി​യ​ത്. 

ആ​റ് റ​ൺ​സെ​ടു​ത്ത് ജോ​ഷ് ഹേ​സ​ൽ​വു​ഡ് കൂ​ടി പു​റ​ത്താ​യ​തോ​ടെ ഓ​സീ​സി​ന്‍റെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. 62 പ​ന്തി​ൽ 32 റ​ൺ​സു​മാ​യാ​ണ് നാ​ഥാ​ൻ ലി​യോ​ൺ പു​റ​ത്താ​കാ​തെ നി​ന്ന​ത്.   ബം​ഗ്ലാ​ദേ​ശി​നാ​യി ഷോ​റി​ഫു​ൾ ഇ​സ്ലാം ഏ​ഴു​വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

സ്റ്റാ​ർ​ക്ക് ക​ത്തി​ക്ക​യ​റി; ബം​ഗ്ലാ ക​ടു​വ​ക​ൾ ചാ​രം

മ​ക്കാ​യ്: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​ന് വ​ൻ ത​ക​ർ​ച്ച. ഓ​സീ​സ് പേ​സ​ർ​മാ​രു​ടെ തീ​പ്പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ ബാ​റ്റ​ർ​മാ​ർ ത​ക​ർ​ന്ന​ടി​ഞ്ഞ​തോ​ടെ 64 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ നാ​ല് ബാ​റ്റ​ർ​മാ​ർ ഡ​ക്കാ​യി മ​ട​ങ്ങി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ ഷാ​ഡ്‌​മാ​ൻ ഇ​സ്ലാ​മി​നെ ന​ഷ്ട​മാ​യി. അ​ഞ്ച് ഓ​വ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പ​ത്തു റ​ൺ​സെ​ന്ന ദ​യ​നീ​യ നി​ല​യി​ലാ​യി​രു​ന്നു. പ​ത്താം വി​ക്ക​റ്റി​ൽ ത​യ്ജു​ൾ ഇ​സ്ലാ​മും ഷൊ​റി​ഫു​ൾ ഇ​സ്ലാ​മും ചേ​ർ​ന്ന് 25 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് 64 റ​ൺ​സി​ലെ​ത്തി​യ​ത്.

പ​ത്ത് ഓ​വ​റി​ൽ 12 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റെ​ടു​ത്ത മി​ച്ച​ൽ സ്റ്റാ​ർ​ക്കാ​ണ് ബം​ഗ്ലാ​ദേ​ശി​ന്റെ ഇ​ന്നിം​ഗ്സി​ന്‍റെ  ന​ടു​വൊ​ടി​ച്ച​ത്. പാ​റ്റ് ക​മ്മി​ൻ​സ് മൂ​ന്ന് വി​ക്ക​റ്റും ജോ​ഷ് ഹേ​സ​ൽ​വു​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി. ആ​ദ്യ ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശ് വി​ജ​യി​ച്ചി​രു​ന്നു.

NRI

ഡാ​ർ​വി​നി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യം ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഡാ​ർ​വി​നി​ൽ ഉ​ണ്ടോ​ലി​യ ഗാ​ർ​ഡ​ൻ ടി​വിയി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.

അ​തി​നു​ശേ​ഷം ന​ട​ന്ന പു​തു​യോ​ഹം ജി​ൻ​സ​ൺ ചാ​ൾ​സ് നി​ർ​വ​ഹി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ൽ റോ​യ​ൽ ഡാ​ർ​വി​ൻ ഹോ​സ്പി​റ്റ​ലി​ൽ 20 വ​ർ​ഷ​മാ​യി നഴ്സായി ജോ​ലി​യി​ലു​ള്ള ലൈ​സ ബേ​ബി, എ​ലി​സ​ബ​ത്ത് ലി​ജു, നൈ​സി ബെ​ന്നി, ബേ​ബി കു​ര്യ​ൻ എ​ന്നി​വ​ർ​ക്കു മൊ​മ​ന്‍റോ ന​ൽ​കി ആദ​രി​ച്ചു.

 

International

ഓസ്ട്രേലിയൻ സർക്കാർ നവംബർ മുതൽ തോക്കുകൾ തിരികെ വാങ്ങുന്നു; ഒന്നിന് 700 ഡോളർ വരെ വില ലഭിക്കും; പദ്ധതി ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ


സിഡ്നി: ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച ‘തോക്ക് തിരികെ വാങ്ങൽ പദ്ധതി’ നവംബറിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 14ന് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കവേ ഇന്ത്യക്കാരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രവും ചേർന്നു നടത്തിയ വെടിവയ്പിൽ 14 പേരാണു കൊല്ലപ്പെട്ടത്. സാജിദ് പോലീസിന്‍റെ വെടിയേറ്റു മരിച്ചു. നവീദ് വിചാരണ നേരിടുന്നു.
നിയമപരമായി വാങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇരുവരും ഭീകരാക്രമണം നടത്തിയത്. ഇതേത്തുടർന്നാണ് തോക്കുകളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്ട്രേലയിൻ സർക്കാർ നടപടികളെടുത്തത്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ 41 ലക്ഷം തോക്കുകളുണ്ട്. സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തു മാത്രം 11 ലക്ഷം തോക്കുകളുണ്ട്.
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്താണ് ‘തോക്കു തിരിച്ചുവാങ്ങൽ പദ്ധതി’ ആദ്യം നടപ്പാക്കുന്നത്. ഒരാൾക്കു കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തും. അധികമുള്ളവയും നിരോധിത ഇനത്തിൽപ്പെടുന്നവയും ജനങ്ങൾക്ക് സർക്കാരിനു നല്കാം. ഓരോ തോക്കിനും 700 യുഎസ് ഡോളർവരെ വില ലഭിക്കും.
പദ്ധതിയിലൂടെ രണ്ടേമുക്കാൽ ലക്ഷം അനധികൃത തോക്കുകൾ ശേഖരിച്ചു നശിപ്പിക്കാമെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയൻ ഭരണകൂടം തോക്ക് തിരികെ വാങ്ങുന്നത് ഇതാദ്യമല്ല. 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ആറര ലക്ഷം തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചിരുന്നു. 2003ലും 2021ലും സമാന പദ്ധതികൾ നടപ്പാക്കിയിരുന്നു.

Sports

ഡാർവിനിൽ ചരിത്രംകുറിച്ച് ബംഗ്ലാദേശ്; ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് ജയം

ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്കോർ: ഓസ്ട്രേലിയ- 198 & 284, ബംഗ്ലാദേശ്: 426 & 57/1.

നേരത്തേ രണ്ടാം ഇന്നിംഗ്സിൽ ഓസീസിനെ 284 റൺസിന് പുറത്താക്കിയതോടെയാണ് ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 57 റൺസായത്. രണ്ടാം ഇന്നിംഗ്സിൽ കാമറൂൺ ഗ്രീനിന്‍റെ സെഞ്ചുറിയാണ് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഓസീസിനെ തുണച്ചത്. 201 പന്തുകൾ നേരിട്ട ഗ്രീൻ 104 റൺസെടുത്ത് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് ഓസീസിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. ഹസൻ മഹ്‌മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ചരിത്രജയത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തൻസിദ് ഹസന്‍റെ (പൂജ്യം) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പിന്നീട് ഷാദ്മാൻ ഇസ്‌ലാമും (25), മോമിനുൾ ഹഖും (30) ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി (1-0).

Sports

ഡാ​ര്‍​വി​ന്‍ ടെസ്റ്റിൽ ബം​ഗ്ലാ​ദേ​ശ് ച​രി​ത്ര​ജ​യ​ത്തി​ന്‍റെ വ​ക്കി​ല്‍

ഡാ​ര്‍​വി​ന്‍: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് ച​രി​ത്ര​ജ​യ​ത്തി​ന്‍റെ വ​ക്കി​ല്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ലെ ആ​ദ്യ ജ​യ​മെ​ന്ന ച​രി​ത്ര​ത്തി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​നു​ള്ള​ത് ര​ണ്ടു​ദി​ന​ങ്ങ​ളു​ടെ അ​ക​ലം.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ല്‍​വ​ച്ച് ബം​ഗ്ലാ​ദേ​ശി​നോ​ട് 228 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങേ​ണ്ടി​വ​ന്ന ഓ​സ്‌​ട്രേ​ലി​യ, ഡാ​ര്‍​വി​ന്‍ ടെ​സ്റ്റി​ന്‍റെ മൂ​ന്നാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. 67 റ​ണ്‍​സി​ന് ഇ​പ്പോ​ഴും പി​ന്നി​ല്‍. സ്‌​കോ​ര്‍: ഓ​സ്‌​ട്രേ​ലി​യ 198, 161/4. ബം​ഗ്ലാ​ദേ​ശ് 426.

ഹെ​യ്‌​സ​ല്‍​വു​ഡ് സി​ക്‌​സ്

ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 351 റ​ണ്‍​സ് എ​ന്ന നി​ലയി​ല്‍ മൂ​ന്നാം​ ദി​നം ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ച്ചു. മെ​ഹ്​ദി ഹ​സ​ന്‍ മി​റാ​സും (32) ഹ​സ​ന്‍ മെ​ഹ്‌​മൂ​ദു​മാ​യി​രു​ന്നു (13) ക്രീ​സി​ല്‍. ഹ​സ​ന്‍ മെഹ്‌​മൂ​ദ് ഒ​രു റ​ണ്ണു​കൂ​ടി ചേ​ര്‍​ത്തു മ​ട​ങ്ങി.മെ​ഹ്ദി ഹ​സ​ന്‍ 154 പ​ന്തി​ല്‍ 65 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

89 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ര്‍ ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡാ​ണ് ഓ​സീ​സ് ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ലെ മു​മ്പ​ന്‍.

റെ​ഡ്‌​ബോ​ള്‍ ക്രി​ക്ക​റ്റി​ല്‍ 300 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ഒ​മ്പ​താ​മ​ത് ഓ​സീ​സ് ബൗ​ള​റാ​ണ് ഹെ​യ്‌​സ​ല്‍​വു​ഡ്.

ഗ്രീ​ന്‍ പ്ര​തി​രോ​ധം

228 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് വ​ഴ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ, ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും ത​ക​ര്‍​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ജേ​ക്ക് വെ​ത​റാ​ള്‍​ഡും (0) ട്രാ​വി​സ് ഹെ​ഡും (17) 10.2 ഓ​വ​റി​ല്‍ 37 റ​ണ്‍​സി​നി​ടെ മ​ട​ങ്ങി. ഹ​സ​ന്‍ മെ​ഹ്‌​മൂ​ദി​നാ​യി​രു​ന്നു ര​ണ്ടു വി​ക്ക​റ്റും.

മാ​ര്‍​ന​സ് ല​ബൂ​ഷെ​യ്‌​നും (31) അ​ധി​കം പൊ​രു​താ​ന്‍ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് സ്റ്റീ​വ് സ്മി​ത്തും (44) കാ​മ​റൂ​ണ്‍ ഗ്രീ​നും (43 നോ​ട്ടൗ​ട്ട്) ചേ​ര്‍​ന്നു​ള്ള ചെ​റു​ത്തു​നി​ല്‍​പ്പ് ഓ​സീ​സി​നെ 122ല്‍ ​എ​ത്തി​ച്ചു. ഗ്രീ​നി​നൊ​പ്പം അ​ല​ക്‌​സ് കാ​രെ​യും (19 നോ​ട്ടൗ​ട്ട്) ക്രീ​സി​ലു​ണ്ട്.

സ്മി​ത്തി​നൊ​പ്പം 49 റ​ണ്‍​സി​ന്‍റെ​യും കാ​രെ​യ്‌​ക്കൊ​പ്പം അ​ഭേ​ദ്യ​മാ​യ 39 റ​ണ്‍​സി​ന്‍റെ​യും കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ ബാ​റ്റിം​ഗി​ലാ​ണ് ഓ​സീ​സ് പ്ര​തീ​ക്ഷ.

Sports

തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ പി​ന്നീ​ട് തി​രി​ച്ചു​ക​യ​റി; ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഓ​സീ​സ് പൊ​രു​തു​ന്നു

ഡാ​ർ​വി​ൻ: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ആ​ദ്യ ടെ​സ്റ്റി​ൽ തി​രി​ച്ചു​വ​ര​വി​നാ​യി ഓ​സ്ട്രേ​ലി​യ പൊ​രു​തു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 228 റ​ൺ​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ലീ​ഡ് മ​റി​ക​ട​ക്കാ​ൻ ഓ​സീ​സി​ന് ഇ​നി 67 റ​ൺ​സ് കൂ​ടി വേ​ണം. 

കാ​മ​റൂ​ൺ ഗ്രീ​ൻ (43), അ​ല​ക്സ് ക്യാ​രി (19) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഓ​സ്ട്രേ​ലി​യ ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. സ്കോ​ർ 37ൽ ​എ​ത്തി​യ​പ്പോ​ഴേ​ക്കും ജേ​ക്ക് വെ​ത​ർ​ലാ​ൻ​ഡ് (0), ട്രാ​വി​സ് ഹെ​ഡ് (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ഇ​രു​വ​രെ​യും ഹ​സ​ൻ മ​ഹ്മൂ​ദ് ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. 

പി​ന്നാ​ലെ മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (31), സ്റ്റീ​വ​ൻ സ്മി​ത്ത് (44) എ​ന്നി​വ​രെ​യും ഓ​സീ​സി​ന് ന​ഷ്ട​മാ​യി. ഹ​സ​ൻ മ​ഹ്മൂ​ദ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 198 നെ​തി​രെ ബം​ഗ്ലാ​ദേ​ശ് 426 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഇ​തോ​ടെ 228 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡും ബം​ഗ്ലാ ക​ടു​വ​ക​ൾ സ്വ​ന്ത​മാ​ക്കി. 

ത​ൻ​സി​ദ് ഹ​സ​ൻ ത​മീം (101), ന​ജ്മു​ൽ ഹൊ​സൈ​ൻ ഷാ​ന്റോ (84), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ് (65) എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റി​ങ്ങാ​ണ് ബം​ഗ്ലാ​ദേ​ശി​നെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.

Sports

ബാ​റ്റ​ര്‍ ത​ന്‍​സീ​ദ് ഹ​സ​ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ച​രി​ത്ര​നേ​ട്ടം

ഡാ​ര്‍​വി​ന്‍ (ഓ​സ്‌​ട്രേ​ലി​യ): ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍ ത​ന്‍​സീ​ദ് ഹ​സ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ബം​ഗ്ലാ​ദേ​ശ് ക​ളി​ക്കാ​ര​ന്‍ എ​ന്ന നേ​ട്ടം ഇ​നി ത​ന്‍​സീ​ദി​നു സ്വ​ന്തം.

കം​ഗാ​രു​ക്ക​ള്‍​ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 101 റ​ണ്‍​സ് ത​ന്‍​സീ​ദ് നേ​ടി. ബം​ഗ്ലാ​ദേ​ശി ഓ​പ്പ​ണ​ര്‍ 197 പ​ന്തി​ല്‍​നി​ന്ന് ഒ​രു സി​ക്‌​സും എ​ട്ടു ഫോ​റും അ​ട​ക്ക​മാ​ണ് 101 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് 351/6 എ​ന്ന നി​ല​യി​ലാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 198ല്‍ ​അ​വ​സാ​നി​ച്ചി​രു​ന്നു. നാ​ലു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 153 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് ബം​ഗ്ല ക​ടു​വ​ക​ള്‍​ക്കു​ണ്ട്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഓ​സീ​സ് മ​ണ്ണി​ല്‍ ടെ​സ്റ്റ് ജ​യ​മെ​ന്ന​താ​ണ് ബം​ഗ്ലാ​ദേ​ശ് നിലവിൽ ലക്ഷ്യമിടുന്നത്.

ര​ണ്ടാം ടെ​സ്റ്റി​ല്‍ റി​ക്കാ​ര്‍​ഡ്

ത​ന്‍​സീ​ദി​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ ടെ​സ്റ്റ് ആ​ണി​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ര​ണ്ടാം വി​ക്ക​റ്റി​ല്‍ മൊ​മി​നു​ള്‍ ഹ​ഖി​നൊ​പ്പം 102 റ​ണ്‍​സി​ന്‍റെ​യും മൂ​ന്നാം വി​ക്ക​റ്റി​ല്‍ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റൊ​യ്ക്ക് ഒ​പ്പം 93 റ​ണ്‍​സി​ന്‍റെ​യും കൂ​ട്ടു​കെ​ട്ട് ത​ന്‍​സീ​ദ് ഉ​ണ്ടാ​ക്കി.

ത​ന്‍​സീ​ദി​നു പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റൊ, മൊ​മി​നു​ള്‍ ഹ​ഖ് എ​ന്നി​വ​രും ബാ​റ്റിം​ഗി​ല്‍ തി​ള​ങ്ങി. ഷാ​ന്‍റൊ 126 പ​ന്തി​ല്‍ 84 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. മൊ​മി​നു​ള്‍ 95 പ​ന്തി​ല്‍ 49ഉം. ​മു​ഷ്ഫി​ഖു​ര്‍ റ​ഹീ​മും (36) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മെ​ഹ്ദി ഹ​സ​ന്‍ മി​റാ​സ് (32 നോ​ട്ടൗ​ട്ട്), ഹ​സ​ന്‍ മ​ബ്മൂ​ദ് (13 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

സ്റ്റാ​ര്‍​ക്ക് റി​ക്കാ​ര്‍​ഡ്

ഡാ​ര്‍​വി​ന്‍ ടെ​സ്റ്റി​ല്‍ ബൗ​ളിം​ഗി​നു പി​ന്നാ​ലെ ബാ​റ്റിം​ഗി​ലും ബം​ഗ്ലാ​ദേ​ശ് ആ​ധി​പ​ത്യം തു​ട​രു​ന്ന​തി​നി​ടെ ഓ​സീ​സ് പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ള്ള ഇ​ടം​കൈ ബൗ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് സ്റ്റാ​ര്‍​ക്ക് ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ സ്പി​ന്ന​ര്‍ രം​ഗ​ണ ഹെ​റാ​ത്തി​ന്‍റെ 433 വി​ക്ക​റ്റ് എ​ന്ന​ത് സ്റ്റാ​ര്‍​ക്ക് തി​രു​ത്തി. ഹെ​റാ​ത്ത് 93 ടെ​സ്റ്റി​ലാ​ണ് 433 വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. സ്റ്റാ​ര്‍​ക്കി​ന്‍റെ 106-ാം ടെ​സ്റ്റാ​ണ്.

ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ക​പി​ല്‍ ദേ​വി​നെ​യും സ്റ്റാ​ര്‍​ക്ക് മ​റി​ക​ട​ന്നു. 434 വി​ക്ക​റ്റാ​ണ് ക​പി​ല്‍ ദേ​വ് ക​രി​യ​റി​ല്‍ നേ​ടി​യ​ത്. സ്റ്റാ​ര്‍​ക്കി​ന്‍റെ വി​ക്ക​റ്റ് നേ​ട്ടം 435 ആ​യി. ശ്രീ​ല​ങ്ക​ന്‍ മു​ന്‍ താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് (800) ടെ​സ്റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ്.

Sports

നാണംകെട്ട് ഓസീസ്‌; ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ആ​​ദ്യ ടെ​​സ്റ്റി​​ൽ 198ന് ​​പു​​റ​​ത്ത്

ഡാ​​ർ​​വി​​ൻ: ഓ​​സ്ട്രേ​​ലി​​യ​​ൻ മ​​ണ്ണി​​ൽ ര​​ണ്ടു പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് ശേ​​ഷം ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​നെ​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശ് കം​​ഗാ​​രു​​പ്പ​​ട​​യെ ഞെ​​ട്ടി​​ച്ചു.

ഡാ​​ർ​​വി​​നി​​ൽ ന​​ട​​ക്കു​​ന്ന ഒ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ദി​​നം ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഓ​​സ്ട്രേ​​ലി​​യ​​യെ ബം​​ഗ്ലാ​​ദേ​​ശ് പേ​​സ​​ർ​​മാ​​ർ വെ​​റും 198 റ​​ണ്‍​സി​​ന് കൂ​​ടാ​​രം ക​​യ​​റ്റി. 55 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി ക​​രി​​യ​​റി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​വു​​മാ​​യി വ​​ല​​ങ്ക​​യ്യ​​ൻ പേ​​സ​​ർ ഹ​​സ​​ൻ മ​​ഹ്്മൂ​​ദ് തി​​ള​​ങ്ങ​​ി​​യ​​പ്പോ​​ൾ കം​​ഗാ​​രു​​പ്പ​​ട വീ​​ണു.

23 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷ​​മാ​​ണ് ഓ​​സീ​​സ് മ​​ണ്ണി​​ലേ​​ക്ക് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ വ​​ര​​വ്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ- 53 ഓ​​വ​​റി​​ൽ 198. ബം​​ഗ്ലാ​​ദേ​​ശ്- 24 ഓ​​വ​​റി​​ൽ 96/1.

ഓ​​സീ​​സ് വീ​​ഴ്ച

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ട്രാ​​വി​​സ് ഹെ​​ഡും (22), ജാ​​ക് വെ​​താ​​റ​​ൾ​​ഡും (23) ചേ​​ർ​​ന്ന് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 45 റ​​ണ്‍​സെ​​ടു​​ത്ത് ഭേ​​ദ​​പ്പെ​​ട്ട തു​​ട​​ക്കം ലഭിച്ച ​​ശേ​​ഷ​​മാ​​ണ് ഓ​​സീ​​സ് ത​​ക​​ർ​​ന്ന​​ത്. ജാ​​ക്ക് വെ​​ത​​റാ​​ൾ​​ഡ്, ട്രാ​​വി​​സ് ഹെ​​ഡ് എ​​ന്നി​​വ​​രെ തു​​ട​​ർ​​ച്ച​​യാ​​യ ഓ​​വ​​റു​​ക​​ളി​​ൽ മ​​ട​​ക്കി ഹ​​സ​​ൻ മ​​ഹ്്മൂ​​ദ് വി​​ക്ക​​റ്റ് വേ​​ട്ട​​യ്ക്ക് തു​​ട​​ക്ക​​മി​​ട്ടു. തു​​ട​​ർ​​ന്ന് മാ​​ർ​​ന​​സ് ല​​ബു​​ഷെ​​യ്നും (1), കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻനും (13) നി​​ല​​യു​​റ​​പ്പി​​ക്കാ​​നാ​​യി​​ല്ല. ഒ​​ടു​​വി​​ൽ സ്മി​​ത്തി​​ന്‍റെ (71) മി​​ക​​വി​​ൽ 198ൽ ​​എ​​ത്തി.

55 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വ​​ല​​ങ്ക​​യ്യ​​ൻ പേ​​സ​​ർ ഹ​​സ​​ൻ മ​​ഹ്്മൂ​​ദി​​ന്‍റെ ക​​രി​​യ​​റി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ഓ​​സീ​​സി​​ന്‍റെ ന​​ട്ടെ​​ല്ലൊ​​ടി​​ച്ച​​ത്. ടെ​​സ്റ്റ് ഇ​​ന്നിം​​ഗ്സി​​ൽ ഒ​​രു ബം​​ഗ്ലാ​​ദേ​​ശ് പേ​​സ​​റു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച മൂ​​ന്നാ​​മ​​ത്തെ പ്ര​​ക​​ട​​ന​​മാ​​ണി​​ത്.

ബം​​ഗ്ലാ​​ദേ​​ശ് ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 96 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

Sports

കം​ഗാ​രു​ക്ക​ൾ പ​ത​റു​ന്നു; ഡാ​ർ​വി​ൻ ടെ​സ്റ്റി​ൽ ഓസീസിനെ വി​റ​പ്പി​ച്ച് ബം​ഗ്ലാ​ദേ​ശ്

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ  ആ​ദ്യ ദി​നം ബം​ഗ്ലാ​ദേ​ശി​ന് മേ​ധാ​വി​ത്വം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് 198 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത പേ​സ​ർ ഹ​സ​ൻ മ​ഹ്മൂ​ദി​ന്‍റെ ആ​റു​വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് മേ​ധാ​വി​ത്വം സ​മ്മാ​നി​ച്ച​ത്. 

ഹ​സ​ന് പു​റ​മെ ട​സ്കി​ൻ അ​ഹ​മ്മ​ദും ഇ​ബാ​ദ​ത്ത് ഹു​സൈ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റിം​ഗി​ന്‍റെ ചി​റ​ക​രി​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ നി​ര​യി​ൽ 71 റ​ൺ​സ് നേ​ടി​യ സ്റ്റീ​വ് സ്മി​ത്തി​ന് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 96 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 

ഓ​സ്ട്രേ​ലി​യ​യു​ടെ സ്കോ​റി​നേ​ക്കാ​ൾ 102 റ​ൺ​സ് മാ​ത്രം പി​ന്നി​ലാ​യി ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഇ​പ്പോ​ൾ. 32 റ​ൺ​സു​മാ​യി ത​ൻ​സി​ദ് ഹ​സ​നും 35 റ​ൺ​സു​മാ​യി മോ​മി​നു​ൽ ഹു​ഖു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. 

NRI

ഐഒസി ഓസ്‌ട്രേലിയയുടെ സ്വാതന്ത്ര്യദിനാഘോഷം; സജീവ് ജോസഫ് മുഖ്യാതിഥി

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​യും എ​ഐ​സി​സി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ജീ​വ് ജോ​സ​ഫ് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഈ ​മാ​സം 14ന് ​മെ​ൽ​ബ​ണി​ലെ​ത്തു​ന്ന സ​ജീ​വ് ജോ​സ​ഫി​ന് ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ്, ഐ​ഒ​സി ഓ​സ്‌​ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു സ്ക​റി​യ, അ​ഫ്സ​ൽ അ​ബ്ദു​ൽ ഖാ​ദി​ർ, കേ​ര​ള ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹി​ൻ​സോ ത​ങ്ക​ച്ച​ൻ, ബി​നു ജോ​ൺ, സ്മി​ത, കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ലി​ന്‍റോ ദേ​വ​സി, വി​ക്ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പു​ന്നൂ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

15ന് ​മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 16ന് ​ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 17ന് ​മെ​ൽ​ബ​ൺ പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ​ൻ പ​രി​സ്ഥി​തി മ​ന്ത്രി​യു​മാ​യി സ​ജീ​വ് ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

അ​തേ​ദി​വ​സം ബ്രി​സ്ബ​നി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 19ന് ​സി​ഡ്‌​നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "മീറ്റ് & ഗ്രീറ്റ്' പ​രി​പാ​ടി​യി​ലും സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഡാ​ർ​വി​ൻ, ആ​ലീ​സ് സ്പ്രിംഗ്സ്, പെ​ർ​ത്ത് തു​ട​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ

International

ഇറാനെ തള്ളിപ്പറഞ്ഞ വനിതകൾ ഇനി ഓസ്ട്രേലിയൻ പൗരന്മാർ

 
കാൻബെറ: ഇറേനിയൻ ഭരണകൂടത്തെ പരസ്യമായി തള്ളിപ്പറഞ്ഞ അവിടുത്തെ വനിതാ ഫുട്ബോൾ താരങ്ങളായ ആത്തിഫെ (34), ഫാത്തിമെ(22) എന്നിവർക്ക് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങിൽ ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കെ പങ്കെടുത്തു.
ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമാണിതെന്ന് ആത്തിഫെ പറഞ്ഞു. വാക്കുകൾക്കു വിവരിക്കാൻ പറ്റാത്ത നിമിഷങ്ങളാണിതെന്ന് ഫാത്തിമയും പറഞ്ഞു.
മാർച്ച് ആദ്യം ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിനിടെ ഇറേനിയൻ താരങ്ങൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇറേനിയൻ ഭരണകൂടത്തിന്‍റെ സ്ത്രീവിരുദ്ധതയിൽ പ്രതിഷേധിച്ചായിരുന്നിത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയുണ്ടായ സംഭവം ലോകശ്രദ്ധയാകർഷിച്ചു.
നാട്ടിലേക്കു മടങ്ങിയാൽ ഭരണകൂട പീഡനം നേരിട്ടേക്കുമെന്നു ഭയന്ന ഇറേനിയൻ ഫുട്ബോൾ സംഘത്തിന് ഓസ്ട്രേലിയ അഭയം നല്കാമെന്നു വ്യക്തമാക്കി. ഇതിൽ ആത്തിഫെയും ഫാത്തിമെയും മാത്രമാണ് ഓസ്ട്രേലിയൻ വാഗ്ദാനം സ്വീകരിക്കാൻ തയാറായത്. ഓസ്ട്രേലിയയിൽ പ്രഫഷണൽ ഫുട്ബോൾ കരിയർ തുടരാനാണ് ഇരുവരുടെയും തീരുമാനം.

Kerala

ഓസ്‌ട്രേലിയയിലെ വാഹനാപകടം: മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊ​​​ച്ചി: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ പെ​​​ർ​​​ത്തി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച മ​​​ല​​​യാ​​​ളി യു​​​വ​​​തി ആ​​​ൻ​​​മേ​​​രി​​​യു​​​ടെ (30) മൃ​​​ത​​​ദേ​​​ഹം നാ​​​ളെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് മു​​​രി​​​ങ്ങൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി​​​യി​​​ലാ​​​ണു സം​​​സ്കാ​​​രം.

മു​​​രി​​​ങ്ങൂ​​​ർ കൊ​​​ടു​​​മ്പ​​​ലാ​​​യി വീ​​​ട്ടി​​​ൽ ശ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​യ ആ​​​ൻ മേ​​​രി ജൂ​​​ലൈ 24ന് ​​​പെ​​​ർ​​​ത്തി​​​ലെ പ​​​ള്ളി​​​യി​​​ൽ എ​​​ക്സി​​​ബി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങ​​​വേ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ​​​നി​​​ന്നു സി​​​ഗ്‌​​​ന​​​ൽ തെ​​​റ്റി​​​ച്ചു പാ​​​ഞ്ഞെ​​​ത്തി​​​യ കാ​​​ർ ആ​​​ൻ​​​മേ​​​രി സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വ് ശ​​​ര​​​ത്തി​​​നും പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. ച​​​മ്പ​​​ന്നൂ​​​ർ കാ​​​ച്ച​​​പ്പി​​​ള്ളി കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ് ആ​​​ൻ​​​മേ​​​രി. മ​​​ക​​​ൾ: ഹോ​​​ളി ആ​​​ൻ ശ​​​ര​​​ത്.

നാ​​​ളെ പു​​​ല​​​ർ​​​ച്ചെ നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന മൃ​​​ത​​​ദേ​​​ഹം 9.30 വ​​​രെ ച​​​മ്പ​​​ന്നൂ​​​രി​​​ലെ വീ​​​ട്ടി​​​ലും 11 മു​​​ത​​​ൽ മു​​​രി​​​ങ്ങൂ​​​രി​​​ലെ ഭ​​​ർ​​​തൃ​​​ഗൃ​​​ഹ​​​ത്തി​​​ലും പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും.

International

ഓസ്‌ട്രേലിയയെ കണ്ണീരിലാഴ്ത്തി ബോബ് മോണ്ട്ഗോമറി

സി​​ഡ്നി: മോ​​ട്ടോ​​ർ ന്യൂ​​റോ​​ൺ രോ​​ഗ​​ത്തി​​നെ​​തി​​രേ​​യു​​ള്ള ചാ​​രി​​റ്റി ഫ​​ണ്ട് ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കു കു​​റു​​കെ 5,300 കി​​ലോ​​മീ​​റ്റ​​ർ സൈ​​ക്കി​​ൾ ച​​വി​​ട്ടി ല​​ക്ഷ്യം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​ന് തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം 82കാ​​ര​​ൻ അ​​ന്ത​​രി​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​ൻ സ്വ​​ദേ​​ശി​​യാ​​യ ബോ​​ബ് മോ​​ണ്ട്ഗോ​​മ​​റി​​യാ​​ണ് ദൗ​​ത്യം പൂ​​ർ​​ത്തി​​യാ​​ക്കി സ​​ന്തോ​​ഷം പ​​ങ്കി​​ട്ട​​തി​​നു പി​​ന്നാ​​ലെ ലോ​​ക​​ത്തോ​​ടു വി​​ട​​പ​​റ​​ഞ്ഞ​​ത്.

 

പ​​ടി​​ഞ്ഞാ​​റ​​ൻ ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ലെ ബ്രൂ​​മി​​ൽ​​നി​​ന്ന് തു​​ട​​ങ്ങി സി​​ഡ്‌​​നി​​ക്ക് തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റു​​ള്ള ബൗ​​റ​​ൽ വ​​രെ നീ​​ണ്ട ആ​​റാ​​ഴ്ച​​ത്തെ ക്ലേ​​ശ​​ക​​ര​​മാ​​യ യാ​​ത്ര​​യി​​ൽ 18കാ​​ര​​നാ​​യ പേ​​ര​​ക്കു​​ട്ടി ടോം ​​മാ​​ൽ​​ക്ക​​മും ബോ​​ബി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ''വ​​ൺ ലാ​​സ്റ്റ് റൈ​​ഡ്'' എ​​ന്ന് നാ​​മ​​ക​​ര​​ണം ചെ​​യ്ത ഈ ​​യാ​​ത്ര​​യി​​ലൂ​​ടെ മോ​​ട്ടോ​​ർ ന്യൂ​​റോ​​ൺ രോ​​ഗ​​ത്തി​​നെ​​തി​​രേ​​യു​​ള്ള ചാ​​രി​​റ്റി ഫ​​ണ്ടി​​ലേ​​ക്ക് ഏ​​ക​​ദേ​​ശം 105,000 ഓ​​സ്ട്രേ​​ലി​​യ​​ൻ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 58 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ) ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ​​മാ​​ഹ​​രി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച യാ​​ത്ര പൂ​​ർ​​ത്തി​​യാ​​ക്കി ബൗ​​റ​​ലി​​ൽ എ​​ത്തി​​യ ബോ​​ബി​​നെ​​യും പേ​​ര​​ക്കു​​ട്ടി​​യെ​​യും നാ​​ട്ടു​​കാ​​ർ വ​​ലി​​യ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണു വ​​ര​​വേ​​റ്റ​​ത്. വ​​ഴി​​നീ​​ളെ ക​​ണ്ടു​​മു​​ട്ടി​​യ മ​​നു​​ഷ്യ​​രു​​ടെ പി​​ന്തു​​ണ​​യും സ്നേ​​ഹ​​വു​​മാ​​ണ് ത​​നി​​ക്കു പ്ര​​ചോ​​ദ​​ന​​മാ​​യ​​തെ​​ന്ന് അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ തി​​ങ്ക​​ളാ​​ഴ്ച കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം വി​​ജ​​യാ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ അ​​ദ്ദേ​​ഹ​​ത്തി​​ന് ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ശാ​​ന്ത​​മാ​​യി മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങു​​ക​​യു​​മാ​​യി​​രു​​ന്നു.

മോ​​ട്ടോ​​ർ ന്യൂ​​റോ​​ൺ രോ​​ഗം ബാ​​ധി​​ച്ച് ബ​​ന്ധു മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ബോ​​ബ് ഈ ​​ജീ​​വ​​കാ​​രു​​ണ്യ ദൗ​​ത്യ​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ത്തി​​രി​​ച്ച​​ത്. മു​​ന്പ് ന​​ട​​ത്തി​​യ അ​​ഞ്ച് ചാ​​രി​​റ്റി റൈ​​ഡു​​ക​​ളി​​ലൂ​​ടെ അ​​ദ്ദേ​​ഹം 300,000 ഓ​​സ്ട്രേ​​ലി​​യ​​ൻ ഡോ​​ള​​റോ​​ളം ഫ​​ണ്ട് സ​​മാ​​ഹ​​രി​​ച്ചി​​രു​​ന്നു. ജീ​​വ​​കാ​​രു​​ണ്യ​​രം​​ഗ​​ത്ത് മാ​​തൃ​​കാ​​പ​​ര​​മാ​​യ സേ​​വ​​നം കാ​​ഴ്ച​​വ​​ച്ച ബോ​​ബി​​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത വി​​യോ​​ഗ​​ത്തി​​ൽ എം​​എ​​ൻ​​ഡി സം​​ഘ​​ട​​ന​യും ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും അ​​നു​​ശോ​​ചി​​ച്ചു.

എ​​ന്താ​​ണ് മോ​​ട്ടോ​​ർ ന്യൂ​​റോ​​ൺ രോ​​ഗം

മ​​സ്തി​​ഷ്ക​​ത്തെ​​യും സു​​ഷു​​മ്നാ​​നാ​​ഡി​​യെ​​യും പേ​​ശി​​ക​​ളു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന നാ​​ഡീ​​കോ​​ശ​​ങ്ങ​​ളെ ക്ര​​മേ​​ണ ന​​ശി​​പ്പി​​ക്കു​​ന്ന ഒ​​രു അ​​പൂ​​ർ​​വ രോ​​ഗാ​​വ​​സ്ഥ​​യാ​​ണ് മോ​​ട്ടോ​​ർ ന്യൂ​​റോ​​ൺ ഡി​​സീ​​സ്. ന​​മ്മു​​ടെ ച​​ല​​ന​​ങ്ങ​​ൾ (ന​​ട​​ത്തം, കൈ​​ക​​ൾ അ​​ന​​ക്ക​​ൽ, സം​​സാ​​രി​​ക്ക​​ൽ, ഭ​​ക്ഷ​​ണം വി​​ഴു​​ങ്ങ​​ൽ, ശ്വാ​​സ​​മെ​​ടു​​ക്ക​​ൽ എ​​ന്നി​​വ) നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത് മോ​​ട്ടോ​​ർ ന്യൂ​​റോ​​ണു​​ക​​ളാ​​ണ്. ഈ ​​നാ​​ഡീ​​കോ​​ശ​​ങ്ങ​​ൾ ന​​ശി​​ക്കു​​ന്ന​​തോ​​ടെ ത​​ല​​ച്ചോ​​റി​​ൽ​​നി​​ന്നു​​ള്ള സ​​ന്ദേ​​ശ​​ങ്ങ​​ൾ പേ​​ശി​​ക​​ളി​​ലേ​​ക്ക് എ​​ത്താ​​താ​​കു​​ക​​യും പേ​​ശി​​ക​​ൾ ത​​ള​​ർ​​ന്നു​​പോ​​കു​​ക​​യും ചെ​​യ്യു​​ന്നു.

ലോ​​ക​​മെ​​മ്പാ​​ടു​​മാ​​യി ഏ​​ക​​ദേ​​ശം 2,72,700 മോ​​ട്ടോ​​ർ ന്യൂ​​റോ​​ൺ രോ​​ഗി​​ക​​ളു​​ണ്ടെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ലോ​​ക ജ​​ന​​സം​​ഖ്യ​​യി​​ൽ ഒ​രു​ല​ക്ഷം ആ​​ളു​​ക​​ളി​​ൽ നാ​​ലു മു​​ത​​ൽ ആ​​റു​​പേ​​ർ​​ക്കു​​വ​​രെ ഈ ​​രോ​​ഗാ​​വ​​സ്ഥ കാ​​ണ​​പ്പെ​​ടു​​ന്നു. ഓ​രോ വ​ർ​ഷ​വും ചു​രു​ങ്ങി​യ​ത് 64,177 പേ​ർ​ക്കു​വ​രെ പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തു​ന്നു​ണ്ട്. 2040 ആ​​കു​​മ്പോ​​ഴേ​​ക്കും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഈ ​​രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 3.75 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​രു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

Business

ഓസ്ട്രേലിയ, ന്യൂസിലൻഡ് അഡ്മിഷൻ ദിനം 29ന് കൊച്ചി സാന്‍റാമോണിക്കയിൽ

കൊ​​ച്ചി: പ്ല​​സ് ടു/​​ഡി​​ഗ്രി/ മാ​​സ്‌​​റ്റേ​​ഴ്‌​​സ് ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക് ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മു​​ൻ​​നി​​ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ​​യി​​ലെ പ്ര​​തി​​നി​​ധി​​ക​​ളെ നേ​​രി​​ൽ​​ക്ക​​ണ്ട് ഡി​​പ്ലോ​​മ, ഡി​​ഗ്രി, ഡി​​ഗ്രി ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ മാ​​സ്റ്റേ​​ഴ്സ്, മാ​​സ്റ്റേ​​ഴ്സ് ബൈ ​​റി​​സർ​​ച്ച് ത​​ല​​ത്തി​​ലു​​ള്ള​​തും ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്ന ക​​രി​​യ​​ർ സാ​​ധ്യ​​ത​​യും/ ലോം​​ഗ് ടേം ​​സ്കി​​ൽ ഷോ​​ട്ടേ​​ജ് ലി​​സ്റ്റി​​ൽ പെ​​ടു​​ന്ന​​തു​​മാ​​യ കോ​​ഴ്സു​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടാം.

കൊ​​ച്ചി ര​​വി​​പു​​ര​​ത്തു​​ള്ള സാ​​ന്‍റ​​മോ​​ണി​​ക്ക ഓ​​ഫീ​​സി​​ൽ 29ന് ​​രാ​​വി​​ലെ 10.30 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു വ​​രെ​​യാ​​ണ് കോ​​ഴ്സു​​ക​​ൾ പ​​രി​​ച​​യ​​പ്പെ​​ടാ​​നു​​ള്ള അ​​വ​​സ​​രം. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. സ്റ്റു​​ഡ​​ന്‍റ് വീ​​സ നി​​യ​​മ​​ത്തി​​ൽ വ​​ന്നി​​ട്ടു​​ള്ള ഏ​​റ്റ​​വും പു​​തി​​യ അ​​പ്ഡേ​​റ്റു​​ക​​ളും അ​​റി​​യാം. സൗ​​ജ​​ന്യ കൗ​​ൺ​​സ​​ലിം​​ഗ്, പ്രൊ​​ഫൈ​​ൽ അ​​സെ​​സ്മെ​​ന്‍റ്/ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ അ​​വ​​സ​​ര​​വും യോ​​ഗ്യ​​ത അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള 20 ശ​​ത​​മാ​​നം മു​​ത​​ൽ 100 ശ​​ത​​മാ​​നം വ​​രെ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും നേ​​ടാ​​നാ​​കും.

ഇ​​വ​​ന്‍റ് ദി​​ന​​ത്തി​​ൽ ചേ​​ർ​​ന്നു പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഐ​​ഇ​​എ​​ൽ​​ടി​​എ​​സ്/​​പി​​ടി​​ഇ കോ​​ഴ്സ് ഫീ​​സി​​ൽ 40 ശ​​ത​​മാ​​നം കി​​ഴി​​വ് ല​​ഭി​​ക്കും. സ്പോ​​ട്ട് അ​​സെ​​സ്മെ​​ന്‍റ്/ പ്രോ​​സ​​സിം​​ഗ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ പ​​ത്ത് മു​​ത​​ലു​​ള്ള യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കോ​​പ്പി/​​പാ​​സ്പോ​​ർ​​ട്ട് കോ​​പ്പി, ര​​ണ്ട് പാ​​സ് പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ​​ഗ്രാ​​ഫ് ഐ​​ഇ​​എ​​ൽ​​ടി​​എ​​സ്/​​പി​​ടി​​ഇ സ്കോ​​ർ ഉ​​ണ്ടെ​​ങ്കി​​ൽ അ​​തും ക​​രു​​ത​​ണം.

ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ഈ ​​മെ​​യി​​ലി​​ൽ ല​​ഭി​​ക്കു​​ന്ന എ​​ൻ​​ട്രി പാ​​സ് ഉ​​പ​​യോ​​ഗി​​ച്ചു എ​​ക്സ്പോ​​യി​​ൽ പ്ര​​വേ​​ശി​​ക്കാം. സ്പോ​​ട്ട് ര​​ജി​​സ്ട്രേ​​ഷ​​ൻ സൗ​​ക​​ര്യ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. വി​​വ​​ര​​ങ്ങ​​ൾ​​ക്കും ര​​ജി​​സ്ട്രേ​​ഷ​​നും www. santamonicaedu.in 0484 4150999, 9645222999.

NRI

വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വ​തി ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​രി​ച്ചു

പെ​ർ​ത്ത്: വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ സം​സ്ഥാ​ന​ത്തെ മാ​ർ​ട്ടി​ൻ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ ദാ​രു​ണ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വ​തി ആ​ൻ​മേ​രി ജോ​യി (30) മ​രി​ച്ചു.

അ​ങ്ക​മാ​ലി ച​മ്പാ​നൂ​ർ കാ​ച്ച​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​യ ആ​ൻ​മേ​രി, ചാ​ല​ക്കു​ടി മു​രി​ങ്ങൂ​ർ സ്വ​ദേ​ശി​യാ​യ ശ​ര​ത് ജോ​സി​ന്‍റെ ഭാ​ര്യ​യും ഹോ​ളി ആ​ൻ ശ​ര​തി​ന്‍റെ മാ​താ​വു​മാ​ണ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മാ​ർ​ട്ടി​ൻ പ്ര​ദേ​ശ​ത്തെ ​ടോ​ങ്കി​ൻ ഹൈ​വേ - മി​ൽ​സ് റോ​ഡ് വെ​സ്റ്റ് ​ജം​ഗ്ഷ​നി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​ൻ​മേ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഉ​ട​ൻ റോ​യ​ൽ പെ​ർ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന 33 വ​യ​സു​കാ​ര​നും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വെ​സ്റ്റേ​ൺ ഓ​സ്‌​ട്രേ​ലി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ൻ​മേ​രി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം പെ​ർ​ത്ത് മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

പൊ​തു​ദ​ർ​ശ​ന​ത്തി​ന്‍റെ​യും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം അ​റി​യി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

NRI

ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം; സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി

മെ​ൽ​ബ​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. ച​ട​ങ്ങി​ൽ എംഎ​ൽഎ​യും കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 16ന് ​വൈ​കുന്നേരം അഞ്ചിന് മെ​ൽ​ബ​ണി​ലെ ഡാ​ൻ​ഡി​നോംഗ്, ഹാം​പ്ട​ൺ പാ​ർ​ക്കി​ലു​ള്ള ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫ​ങ്ഷ​ൻ സെ​ന്‍ററി​ലാ​ണ് (35 Somerville Road, Hampton Park) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി ജി​ജേ​ഷ് (0425 897 610), റോ​ബി​ൻ (0426 699 714) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക​സ​മി​തി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പ​രി​പാ​ടി​യി​ലേ​ക്ക് ഓ​സ്‌​ട്രേ​ലി​യ​യി​ലെ മു​ഴു​വ​ൻ പ്ര​വാ​സി ബ​ന്ധു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

National

ഓസ്‌ട്രേലിയയിൽ കരുത്തു കാട്ടാൻ ഇന്ത്യയുടെ റഫാൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ൽ ന​​ട​​ക്കു​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​ഹു​​​രാ​​ഷ്‌​​ട്ര വ്യോ​​​മാ​​​ഭ്യാ​​​സ പ്ര​​​ക​​​ട​​​നം ‘എ​​​ക്‌​​​സ​​​ർ​​​സൈ​​​സ് പി​​​ച്ച് ബ്ലാ​​​ക്ക് 2026’ ൽ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ അ​​ഭി​​മാ​​ന​​മാ​​യ അ​​​ത്യാ​​​ധു​​​നി​​​ക റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ.

ആ​​ദ്യ​​മാ​​യാ​​ണ് റ​​​ഫാ​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ പി​​​ച്ച്ബ്ലാ​​​ക്ക് വ്യോ​​​മാ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.റോ​​​യ​​​ൽ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ൻ വ്യോ​​​മ​​​സേ​​​ന ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന അ​​ഭ്യാ​​സ​​പ്ര​​ക​​ട​​നം തി​​ങ്ക​​ളാ​​ഴ്ച മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴു​​​വ​​​രെ​​​യാ​​​ണ്.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ ഡാ​​​ർ​​​വി​​​ൻ, ടി​​​ൻ​​​ഡ​​​ൽ,ആം​​​ബ​​​ർ​​​ലി വ്യോ​​​മ​​​സേ​​​ന താ​​​വ​​​ള​​​ങ്ങ​​​ളി​​​ലാ​​​യി​​​ട്ടാ​​​ണു സൈ​​നി​​ക​​പ്ര​​ക​​ട​​നം. 19 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നാ​​​യി നൂ​​​റി​​​ല​​​ധി​​​കം വി​​​മാ​​​ന​​​ങ്ങ​​​ളും 2500-ല​​​ധി​​​കം സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും.

നാ​​​ല് റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ, ര​​​ണ്ട് സി-17 ​​​ഗ്ലോ​​​ബ്മാ​​​സ്റ്റ​​​ർ ഗ​​​താ​​​ഗ​​​ത വി​​​മാ​​​ന​​​ങ്ങ​​​ൾ, 150-ല​​​ധി​​​കം വ്യോ​​​മ​​​സേ​​​നാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​ണ് ഇ​​​ന്ത്യ​​​ൻ സം​​​ഘം.

NRI

ബൈ​ക്ക​പ​ക​ടം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​രി​ച്ചു

ബ്രി​സ്ബേ​ൻ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യാ​യ ജൈ​ഡ​ൻ ജോ ​സാ​നി (17) മ​രി​ച്ചു. ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ലെ ലേ​സീ​സ് ക്രീ​ക്ക് പ്ര​ദേ​ശ​ത്ത് ജൂ​ലൈ 12ന് ​ഉ​ച്ച​യ്ക്ക് 12.15-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ജോ ​സാ​നി​യു​ടെ​യും ട്രീ​സ സി​ജോ​യു​ടെ​യും മ​ക​നാ​ണ് ജൈ​ഡ​ൻ. ജൈ​ഡ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജൈ​ഡ​നെ അ​ടി​യ​ന്ത​ര​മാ​യി എ​യ​ർ ആം​ബു​ല​ൻ​സി​ൽ റോ​യ​ൽ ബ്രി​സ്ബേ​ൻ ആ​ൻ​ഡ് വി​മ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

അ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കാ​ർ ഓ​ടി​ച്ചി​രു​ന്ന 55 വയസുകാ​ര​ന് പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക്വീ​ൻ​സ്‌​ലാ​ൻ​ഡ് പോ​ലീ​സ് ഫോ​റ​ൻ​സി​ക് ക്രാ​ഷ് യൂ​ണി​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

NRI

ഓ​സ്ട്രേ​ലി​യി​ൽ കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​ന​വും ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പും

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ ആ​ൻ​ഡ് ബ്രി​സ്ബെ​ൻ കൃ​പാ​സ​നം ഡ​യ​റ​ക്ട​ർ ഫാ. ​വി.​പി. ജോ​സ​ഫും ബ്ര​ദ​ർ വി​ജ​യ​കു​മാ​റും ന​യി​ക്കു​ന്ന ഉ​ട​മ്പ​ടി ധ്യാ​നം മേ​യ് 15, 16, 17 തീ​യ​തി​ക​ളി​ൽ മെ​ൽ​ബ​ണി​ലു​ള്ള Dandenong സൗ​ത്ത് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജെ​യ്സ​ൺ ജോ​സ​ഫ് - 0411 749 436.

കൃ​പാ​സ​നം മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ വെ​ഞ്ചി​രി​പ്പ് ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്, ഗോ​ൾ​ഡ് കോ​സ്റ്റ് മ​രി​യ​ൻ വാ​ലി​യി​ൽ കൃ​പാ​സ​നം മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ വെ​ഞ്ചി​രി​പ്പ് മേയ് 18 വൈ​കു​ന്നേ​രം നാ​ലിന്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സന്ദീപ് തോമസ് - 0487 197 869.

ബ്രിസ്ബെെൻ നോർത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ ചർച്ച് ഉ​ട​മ്പ​ടി ധ്യാ​നം മേ​യ് 19,20 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ ഒമ്പത് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.‌

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.

NRI

പെ​ർ​ത്ത് കാ​ർ ദു​ര​ന്ത​ക്കേ​സ്; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

പെ​ർ​ത്ത്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ മ​ക​ളെ​യും പു​തു​താ​യി ജ​നി​ച്ച പേ​ര​ക്കു​ട്ടി​യെ​യും കാ​ണാ​നെ​ത്തി​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ 53 വ​യ​സു​കാ​രി ബി​ഷ്ണു കു​മാ​രി ഗു​രും​ഗ് ദാ​രു​ണ​മാ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്.

ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ഷ്ണു കു​മാ​രി ഗു​രും​ഗി​ന്‍റെ മു​റി​യി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ അ​വ​ർ മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ൽ എ​ത്തി​യി​ട്ട് വെ​റും മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു.

കേ​സി​ലെ പ്ര​തി​യാ​യ 36 വ​യ​സു​കാ​ര​ൻ റൈ​സ് റോ​ബ​ർ​ട്ട് ഹോ​ക്കി​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ഇ​യാ​ൾ മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

കു​റ്റ​സ​മ്മ​തം രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ന്‍റെ ശി​ക്ഷാ​വി​ധി സെ​പ്റ്റം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് കോ​ട​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Sports

ബി​ഗ് ബാ​ഷ് ഇ​ന്ത്യ​യി​ലേ​ക്ക്; ഐ​പി​എ​ൽ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റാ​യ ബി​ഗ് ബാ​ഷ് ലീ​ഗ് (ബി​ബി​എ​ൽ) ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​നു പ​ക​ര​മാ​യി ഇ​ന്ത്യ​യു​ടെ ഐ​പി​എ​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ത്താ​ൻ പ​ദ്ധ​തി​യെ​ന്നു റി​പ്പോ​ർ​ട്ട്.

ബി​ബി​എ​ൽ അ​ടു​ത്ത സീ​സ​ണി​ന്‍റെ ആ​ദ്യ​മ​ത്സ​രം ഡി​സം​ബ​റി​ൽ ചെ​ന്നൈ​യി​ൽ ന​ട​ത്തു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് പ്ര​ഖ്യാ​പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ഐ​പി​എ​ൽ ആ​ദ്യ​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലും ഉ​ട​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്.

ഇ​ന്ത്യ​യു​മാ​യി ക്രി​ക്ക​റ്റ് സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ന​യ​ത​ന്ത്ര, വാ​ണി​ജ്യ​ബ​ന്ധം ശ​ക്ത​മാ​ക്കാ​നാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ശ്ര​മം. ബി​ബി​എ​ൽ, ഐ​പി​എ​ൽ ഫ്ര​ഞ്ചൈ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ള​ട​ക്കം ല​ഭി​ക്കാ​നും ഈ ​നീ​ക്ക​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

ബി​ബി​എ​ൽ @ ചെ​ന്നൈ

ഓ​സ്ട്രേ​ലി​യ​യ്ക്കു പു​റ​ത്ത് ബി​ബി​എ​ൽ ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ത്തി​ലെ ആ​ദ്യ വേ​ദി​യാ​കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​ത് ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​നും. മെ​ൽ​ബ​ൺ റെ​ന​ഗേ​ഡ്സും പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സും ത​മ്മി​ൽ ഡി​സം​ബ​ർ 12നാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ഒ​രു വി​ദേ​ശ ഫ്ര​ഞ്ചൈ​സി ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​മാ​ണി​തെ​ന്ന​തും പ്ര​ത്യേ​ക​ത.

International

സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വ​ച്ച് ഇന്ത്യയും ഓസ്ട്രേലിയയും

മെ​​​​​ല്‍​ബ​​​​​ണ്‍: ഇ​​​​​ന്ത്യ​​​​​യും ഓ​​​​​സ്‌​​​​​ട്രേ​​​​​ലി​​​​​യ​​​​​യും ത​​​​​മ്മി​​​​​ല്‍ ആ​​​​​ണ​​​​​വോ​​​​​ര്‍​ജം, പ്ര​​​​​തി​​​​​രോ​​​​​ധം, നി​​​​​ര്‍​ണാ​​​​​യ​​​​​ക ധാ​​​​​തു​​​​​ക്ക​​​​​ള്‍ എ​​ന്നീ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ സു​​​​​പ്ര​​​​​ധാ​​​​​ന ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

ത്രി​​​​​രാ​​​​​ഷ്ട്ര സ​​​​​ന്ദ​​​​​ര്‍​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഓ​​​​​സ്‌​​​​​ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ഓ​​​​​സ്‌​​​​​ട്രേ​​​​​ലി​​​​​യ​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആ​​ന്ത​​ണി ആ​​​​​ല്‍​ബ​​​​​നീ​​​​​സും ത​​​​​മ്മി​​​​​ല്‍ മെ​​​​​ല്‍​ബ​​​​​ണി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍​ക്ക് ശേ​​​​​ഷ​​​​​മാ​​​​​ണ് ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ണ​​​​​വോ​​​​​ര്‍​ജ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​ക്കും ക്ലീ​​​​​ന്‍ എ​​​​​ന​​​​​ര്‍​ജി ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ള്‍​ക്കും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ യു​​​​​റേ​​​​​നി​​​​​യം ഓ​​​​​സ്‌​​​​​ട്രേ​​​​​ലി​​​​​യ ല​​​​​ഭ്യ​​​​​മാ​​​​​ക്കും എ​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ണ​​​​​വോ​​​​​ര്‍​ജ ക​​​​​രാ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട വ്യ​​​​​വ​​​​​സ്ഥ. പ്ര​​​​​തി​​​​​രോ​​​​​ധ-​​​​​സു​​​​​ര​​​​​ക്ഷ, സ​​​​​മു​​​​​ദ്ര സു​​​​​ര​​​​​ക്ഷ, ഊ​​​​​ര്‍​ജ്ജ സു​​​​​ര​​​​​ക്ഷ, സൈ​​​​​ബ​​​​​ര്‍, നി​​​​​ര്‍​ണാ​​​​​യ​​​​​ക സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ള്‍, വി​​​​​ത​​​​​ര​​​​​ണ ശൃം​​​​​ഖ​​​​​ല​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യ്ക്കാ​​​​​യു​​​​​ള്ള പ​​​​​ങ്കാ​​​​​ളി​​​​​ത്തം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള 18 ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആ​​ന്ത​​ണി ആ​​​​​ല്‍​ബ​​​​​നീ​​​​​സു​​​​​മാ​​​​​യു​​​​​ള്ള ച​​​​​ര്‍​ച്ച​​​​​ക​​​​​ളു​​​​​ടെ ഫ​​​​​ല​​​​​ങ്ങ​​​​​ള്‍ ‘സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്ന്’ മോ​​​​​ദി വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ചു. ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​ത്തി​​​​​നെ​​​​​തി​​​​​രെ​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ടം ഇ​​​​​രു​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സം​​​​​യു​​​​​ക്ത ല​​​​​ക്ഷ്യ​​​​​മാ​​​​​ണെ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

മോ​​​​​ദി-​​ആ​​​​​ല്‍​ബ​​​​​നീ​​​​​സ് ച​​​​​ര്‍​ച്ച​​​​​ക​​​​​ളെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന്, വി​​​​​ക്ടോ​​​​​റി​​​​​യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​ക്ക് ഗു​​​​​രു​​​​​ഗ്രാ​​​​​മി​​​​​ല്‍ കാം​​പ​​സ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി​​പ​​​​​ത്ര​​​​​വും ഫ്‌​​​​​ലി​​​​​ന്‍​ഡേ​​​​​ഴ്സ് യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​ക്ക് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ല്‍ കാം​​പ​​സ് സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​ക താ​​​​​ത്പ​​​​​ര്യ പ​​​​​ത്ര​​​​​വും കൈ​​​​​മാ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ട്.

വ്യാ​​​​​പാ​​​​​രം, ഊ​​​​​ര്‍​ജ്ജം, പ്ര​​​​​തി​​​​​രോ​​​​​ധം എ​​​​​ന്നി​​​​​വ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ ത്രി​​​​​രാഷ്‌ട്ര പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ര​​​​​ണ്ടാം ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണ് ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ല്‍​നി​​​​​ന്ന് മോ​​​​​ദി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

International

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യും; ഓ​സ്‌​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​യു​ടെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മോദി

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ ക​രു​ത്തി​ന്‍റെ പ്ര​ക​മ്പ​നം ലോ​ക​മാ​കെ അ​റി​യി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ക​ഴി​ഞ്ഞെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​സ്‌​ട്രേ​ലി​യാ​യി​ലെ പ്ര​വാ​സി സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയ​ട​ക്കം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ങ്ങ​ളെ ത​ക​ർ​ത്ത ഇ​ന്ത്യ​യു​ടെ സൈ​നി​ക നീ​ക്ക​ത്തെ​ക്കു​റി​ച്ച് മോദി വാ​ചാ​ല​നാ​യ​ത്.

ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ങ്കി​ലും അ​തി​ന്‍റെ പ്ര​ക​മ്പ​നം ലോ​കം മു​ഴു​വ​ൻ എ​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഈ ​പ്ര​തി​രോ​ധ ശേ​ഷി​യി​ൽ പ്ര​വാ​സി​ക​ളാ​യ നി​ങ്ങ​ൾ​ക്കേ​വ​ർ​ക്കും അ​ഭി​മാ​ന​മി​ല്ലേ​യെ​ന്നും മോ​ദി ജ​ന​ക്കൂ​ട്ട​ത്തോ​ട് ചോ​ദി​ച്ചു. കൂ​ടു​ത​ൽ വ​ള​രൂ, കൂ​ടു​ത​ൽ നേ​ട്ടം കൈ​വ​രി​ക്കൂ എ​ന്ന​താ​ണ് പു​തി​യ ഇ​ന്ത്യ​യു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും മെ​ൽ​ബ​ണി​ലെ വ​ൻ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് താ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ഒ​പ്പം ഓ​സ്ട്രേ​ലി​യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന് വ​ൻ സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​രാ​ണ് അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി ഇ​ന്ത്യ ഉ​ട​ൻ മാ​റും.

ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ എ​ന്ന​ത് ഒ​രു ആ​ഗോ​ള ബ്രാ​ൻ​ഡാ​യി പ​രി​ണ​മി​ച്ചു. ഇ​ന്ത്യ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്‌​സ്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​ട്ടോ​മൊ​ബൈ​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​പ​ണി​ക​ളി​ൽ വ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ര​ജി​സ്റ്റ​ർ​ചെ​യ്‌​ത സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Sports

ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്തു; വ​നി​താ ടി20 ​ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ

ല​ണ്ട​ൻ: 2026 വ​നി​താ ടി20 ​ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ. ലോ​ർ​ഡ്സി​ൽ ല​ട​ന്ന ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഓ​സീ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​സ്ട്രേ​ലി​യ 17.1 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. 64 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ബെ​ത് മൂ​ണി​യു​ടെ​യും 48 റ​ൺ​സെ​ടു​ത്ത ഫീ​ബ ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ​യും മി​ക​വി​ലാ​ണ് ഓ​സീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഷാ​ർ​ല​റ്റ് ഡീ​നും ലോ​റ​ൻ ബെ​ല്ലും സോ​ഫി എ​ക്ലെ​സ്റ്റോ​ണും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 150 റ​ൺ​സെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഫ്രെ​യ കെം​പി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. നാ​റ്റ് സി​വ​ർ 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഫ്രെ​യ കെം​പ് 44 റ​ൺ​സും അ​ലി​സ് കാ​പ്സി 23 റ​ൺ​സു​മെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും ലൂ​സി ഹാ​മി​ൽ​ട​ണും കിം ​ഗാ​ർ​ത്തും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​ഴാം കി​രീ​ടം നേ​ട്ട​മാ​ണി​ത്. 2010, 2012, 2014, 2018, 2020, 2023 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ല​ണ്ട​ൻ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 150 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ഫ്രെ​യ കെം​പി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. നാ​റ്റ് സി​വ​ർ 58 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഫ്രെ​യ കെം​പ് 44 റ​ൺ​സും അ​ലി​സ് കാ​പ്സി 23 റ​ൺ​സു​മെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും ലൂ​സി ഹാ​മി​ൽ​ട​ണും കിം ​ഗാ​ർ​ത്തും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ൽ: ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ല​ണ്ട​ൻ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ല​ണ്ട​നി​ലെ ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: ജോ​ർ​ജി​യ വോ​ൾ, ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ്, എ​ല്ലി​സ് പെ​റി, ആ​ഷ്ലെ ഗാ​ർ​ഡ്ന​ർ, ജോ​ർ​ജി​യ വെ​യ​ർ​ഹാം, അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, നി​ക്കോ​ളാ കാ​രി, സോ​ഫി മൊ​ളി​നെ​ക്സ് (ക്യാ​പ്റ്റ​ൻ), കിം ​ഗാ​ർ​ത്, ലൂ​സി ഹാ​മി​ൽ​ട​ൺ.

ടീം ​ഇം​ഗ്ല​ണ്ട്: ആ​മൈ ജോ​ൺ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡാ​നി വ​യാ​റ്റ്-​ഹോ​ഡ്ജ്, നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട് (ക്യാ​പ്റ്റ​ൻ), ആ​ലി​സ് കാ​പ്സി, ഹെ​ത​ർ ക്നൈ​റ്റ്, ഫ്രെ​യ കെം​പ്, ഡാ​നി​യേ​ലെ ഗി​ബ്സ​ൺ, ഷാ​ർ​ല​റ്റ് ഡീ​ൻ, ലി​ൻ​സ് സ്മി​ത്ത്, സോ​ഫി എ​ക്ലെ​സ്റ്റോ​ണ്ട, ലോ​റ​ൻ ബെ​ൽ.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ് ആ​ദ്യ സെ​മി; ഓ​സ്ട്രേ​ലി​യ​യ്ക്ക​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

ല​ണ്ട​ൻ‌: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ൺ​സാ​ണെ​ടു​ത്ത​ത്.

30 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ‌ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും 26 റ​ൺ​സെ​ടു​ത്ത ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ന്‍റെ​യും 22 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ഷെ​മെ​യ്‌​ൻ കാം​പ്ബെ​ല്ലെ​യു​ടെ​യും മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മോ​ളി​നെ​ക്സും ആ​ഷ്ലെ ഗാ​ർ​ഡ്ന​റും ജോ​ർ​ജി​യ വെ​സ​ർ​ഹാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ് ആ​ദ്യ സെ​മി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ല​ണ്ട​ൻ‌: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ല​ണ്ട​നി​ലെ കെ​ന്നിം​ഗ്ട​ൺ ഓ​വ​ലി​ലാ​യി​രു​ന്നു മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: ജോ​ർ‌​ജി​യ വോ​ൾ, ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ‌), ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ്, എ​ല്ലി​സ് പെ​റി, ആ​ഷ്ലെ ഗാ​ർ​ഡ്ന​ർ, ജോ​ർ​ജി​യ വെ​യ​ർ​ഹാം, അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, നി​ക്കോ​ള കാ​രി, സോ​ഫി മോ​ളി​നെ​ക്സ് (ക്യാ​പ്റ്റ​ൻ), കിം ​ഗാ​ർ​ത്ത്, ലൂ​സ് ഹാ​മി​ൽ​ട​ൺ.

ടീം ​വെ​സ്റ്റ് ഇ​ൻ‌​ഡീ​സ്: ക്വ​യാ​ന ജോ​സ​ഫ്, ഹെ​യ്ലി മാ​ത്യൂ​സ് (ക്യാ​പ്റ്റ​ൻ), ഷെ​മെ​യ്ൻ കാം​പ്ബെ​ല്ലെ (വി​ക്ക​റ്റ് കീ​പ്പ​ർ), സ്റ്റ​ഫാ​നി ടെ​യ്‌​ല​ർ, ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ൻ, ചി​ന്നെ​ലെ ഹെ​ൻ‌​റി, ജാ​ഹ്സാ​റ ക്ലാ​ക്സ്ട​ൺ, ജാ​ന്നി​ലി​യ ഗ്ലാ​സ്ഗോ, ആ​ലി​യ അ​ല്ലെ​യ്ൻ, ആ​ഫൈ ഫ്ലെ​ച്ച​ർ, ക​രി​ഷ്മ രാം​ഹ​രാ​ക്ക്.

NRI

ചെ​ണ്ട​യി​ൽ സം​ഗീ​ത വി​സ്മ​യം തീ​ർ​ത്തു സാ​ന്തോം ഡ്രം​സ് ആ​സ്വാ​ദ​ക മ​ന​സു​ക​ൾ കീ​ഴ​ട​ക്കി

മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സൗ​ത്ത് ഈ​സ്റ്റി​ലെ സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ഇ​ട​വ​ക​യും സാ​ന്തോം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ​പാ​കെ​ൻ​ഹാം ഹി​ൽ ക്രെ​സ്റ്റ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച റി​മി ടോ​മി ലൈ​വ് മ്യൂ​സി​ക്ക​ൽ കോ​ൺ​സെ​ർ​ട്ടി​ൽ പ​ര​മ്പ​രാ​ഗ​ത ത​നി​മ​യും ആ​ധു​നി​ക താ​ള​ബോ​ധ​വും ഒ​ന്നി​ച്ചു ചേ​ർ​ത്ത് ഒ​രു ദൃ​ശ്യ ശ്രാ​വ്യ വി​രു​ന്നാ​യി.

സാ​ന്തോം ഡ്രം​സ് ഒ​രു​ക്കി​യ ചെ​ണ്ട​മേ​ള വി​സ്മ​യം ജ​ന​പ​ഥ​ങ്ങ​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി സം​ഗീ​ത ലോ​ക​ത്തെ പ്ര​ഗ​ത്ഭ​യാ​യ റി​മി ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ സം​ഗീ​ത സ​ന്ധ്യ​യി​ൽ വേ​ദി​യെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​ര​ങ്ങേ​റി​യ ഈ ​താ​ള​മ​ഹോ​ത്സ​വം നൂ​റു ക​ണ​ക്കി​നാ​ളു​ക​ളു​ടെ കെെ​യ​ടി​യും പ്ര​ശം​സ​യും ഏ​റ്റുവാ​ങ്ങി.

ഇ​ട​വ​കാം​ഗ​മാ​യ ജൊ​വാ​ൻ പോ​ള ഗ്ലാ​ഡ്‌​വി​ൻ എ​ന്ന 12 വ​യ​സു​ള്ള അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി വ​യ​ലി​നി​ൽ ഉ​തി​ർ​ത്ത മാ​ങ്കു​യി​ലെ.. പൂ​ങ്കു​യി​ലേ... എ​ന്ന മ​നോ​ഹ​ര ഗാ​ന​ത്തി​ന് ഇ​ട​ന്ത​ല​യി​ലും വ​ല​ന്ത​ല​യി​ലും ഒ​രേ​പോ​ലെ വി​സ്മ​യം തീ​ർ​ത്ത​ത് 19 പ്ര​ഗ​ത്ഭ​രാ​യ ചെ​ണ്ട വാ​ദ്യ ക​ലാ​കാ​ര​ൻ​മാ​ർ ആ​ണ്.

കേ​വ​ല​മൊ​രു കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന​പ്പു​റം, ശാ​സ്ത്രീ​യ​മാ​യ മേ​ള​പ്പ​ദ​ങ്ങ​ളും യു​വ ക​ലാ​പ്ര​തി​ഭ​ക​ൾ തീ​ർ​ത്ത ഇ​ല​ത്താ​ള സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യും ഒ​ന്ന് ചേ​ർ​ന്ന​പ്പോ​ൾ ക​ലാ​കാ​ര​ന്മാ​രു​ടെ ചെ​ണ്ട​യി​ൽ നി​ന്നു​യ​ർ​ന്ന​തു ഒ​രേ മ​ന​സിന്‍റെ ​അ​ത്ഭു​ത താ​ള​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​മേ​ള​ത്തെ ക​ട​ൽ ക​ട​ന്നു ഈ ​ക​ങ്കാ​രു നാ​ട്ടി​ൽ ഇ​ത്ര​ത്തോ​ളം ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ​യും പു​തു​മ​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ന്തോം ഡ്രം​സി​ന് ക​ഴി​ഞ്ഞ​ത് ചെ​ണ്ട മേ​ള ട്രൂ​പിന്‍റെ ​ഗു​രു​വാ​യ മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേശി​യാ​യ പ്ര​ശ​സ്ത ചെ​ണ്ട വാ​ദ്യ ഗു​രു പോ​രൂ​ർ ഹ​രി​കൃ​ഷ്ണ​ൻ മാ​ഷി​ന്‍റെ കൃ​ത്യ​മാ​യ പാ​ഠ​ങ്ങ​ളും അം​ഗ​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ​യു​ള്ള ക​ഠി​ന പ​രി​ശീ​ല​ന​വു​മാ​ണ്.

സെന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി​യാ​യ റ​വ.ഫാ. ​ഡോ സി​ബി പു​ളി​ക്ക​ലിന്‍റെയും അ​സി​സ്റ്റ​ന്‍റ് വി​കാ​രി റവ.ഫാ. ​സ​ജി ഞ​വ​ര​ക്കാ​ട്ടി​ന്‍റെ​യും അ​നു​ഗ്ര​ഹീ​ത ര​ക്ഷാ​ധി​കാ​രി​ത്വ​ത്തി​ൽ സാ​ന്തോം ക​ൾ​ച്ച​റ​ൽ സെ​ന്‍റ്​ർ, സാ​ന്തോം ഡ്രം​സ് ട്രൂ​പ് കോഓ​ർ​ഡി​നേ​റ്റ​ഴ്‌​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വും സാ​ന്തോം ഡ്രം​സി​നെ മേ​ള ലോ​ക​ത്തു ഇ​നി​യും അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കും എ​ന്ന​തി​ന് സം​ശ​യം ഇ​ല്ല.

Sports

തോ​റ്റാ​ൽ പു​റ​ത്ത്, ജ​യി​ച്ചാ​ൽ സെ​മി; വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കി​ന്ന് ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം

ല​ണ്ട​ൻ: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ടീ​മി​ന് ഇ​ന്ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ല​ണ്ട​നി​ലെ ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴ് മ​ണി​ക്കാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് എ​യി​ൽ നി​ല​വി​ൽ തോ​ൽ​വി​യ​റി​യാ​തെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള കം​ഗാ​രു​പ്പ​ട​യെ ഇ​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചാ​ൽ റ​ൺ​റേ​റ്റി​ന്‍റെ യാ​തൊ​രു ആ​കു​ല​ത​ക​ളു​മി​ല്ലാ​തെ ഇ​ന്ത്യ​ക്ക് നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാം.

എ​ന്നാ​ൽ ക​ളി കൈ​വി​ട്ടാ​ൽ ഇ​ന്ത്യ​ക്ക് മ​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ല​ങ്ങ​ളെ​യും നെ​റ്റ് റ​ൺ​റേ​റ്റി​നെ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക ദു​ർ​ബ​ല​രാ​യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടു​ന്നു​ണ്ട്. ഈ ​മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ബം​ഗ്ലാ​ദേ​ശി​നെ തോ​ൽ​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ, ഇ​ന്ത്യ​ക്ക് സെ​മി​യി​ലെ​ത്താ​ൻ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ വി​ജ​യം അ​നി​വാ​ര്യ​മാ​യി മാ​റും.

നി​ല​വി​ൽ നെ​റ്റ് റ​ൺ​റേ​റ്റി​ൽ (+2.268) ഇ​ന്ത്യ വ​ള​രെ മു​ന്നി​ലാ​യ​തി​നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ത്യ​യെ മ​റി​ക​ട​ക്കു​ക എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ ഇ​ന്ന് ഇ​ന്ത്യ തോ​ൽ​ക്കു​ക​യും ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ക്കു​ക​യും ചെ​യ്താ​ൽ ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​കും. അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബം​ഗ്ലാ​ദേ​ശ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​ക്ക് വ​ലി​യ മാ​ർ​ജി​നി​ലു​ള്ള തോ​ൽ​വി​ക​ൾ വ​ഴ​ങ്ങാ​തെ ത​ന്നെ സെ​മി​യി​ലെ​ത്താ​നാ​കും. സ്മൃ​തി മ​ന്ദാ​ന, ഷ​ഫാ​ലി വ​ർ​മ്മ, ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബാ​റ്റി​ങ് നി​ര​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ.



Sports

ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ രാത്രി 7.00ന്

ല​ണ്ട​ന്‍: ഇ​ന്ത്യ​യോ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ? ആ​രാ​കും ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 സെ​മി​ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ക. ഗ്രൂ​പ്പ് എ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഓ​സ്‌​ട്രേ​ലി​യ സെ​മി​യി​ല്‍ ക​ട​ന്നു. ഇ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യെ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും നേ​രി​ടും.

രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന മ​ത്സ​രം ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്കു സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കാം. ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ജ​യി​ച്ചാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കൊ​പ്പം എ​ട്ട് പോ​യി​ന്‍റിലെത്തും. നെ​റ്റ് റ​ണ്‍​റേ​റ്റി​ല്‍ ഇ​ന്ത്യ​ക്കു മേ​ല്‍​ക്കൈ.

ഓ​സ്‌​ട്രേ​ലി​യ​യും ബം​ഗ്ലാ​ദേ​ശും ജ​യി​ച്ചാ​ലും പോ​യി​ന്‍റ് തു​ല്യം. ഇ​വി​ടെ​യും നെ​റ്റ് റ​ണ്‍​റേ​റ്റ് ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​കും. പ​ക്ഷേ, വ​മ്പ​ന്‍ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങ​രു​തെ​ന്നു മാ​ത്രം.

International

സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കു പൂ​ട്ടി​ടാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ; കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​തി​രു​ക​ട​ന്ന ഉ​പ​യോ​ഗം സ​മ​കാ​ലി​ക​ലോ​കം നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. കു​ട്ടി​ക​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും അ​തി​രു​ക​ട​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ളാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ അ​തി​ർ​വ​ര​ന്പി​ൽ നി​ൽ​ക്കു​ന്പോ​ൾ ഡി​ജി​റ്റ​ൽ ലോ​ക​ത്ത് വി​പ്ല​വ​ക​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ്.

മാ​തൃ​ക​യാ​യി ഓ​സ്ട്രേ​ലി​യ
പ​തി​നാ​റ് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു​കൊ​ണ്ട് ലോ​ക​ത്ത് ആ​ദ്യ​മാ​യി നി​യ​മം കൊ​ണ്ടു​വ​ന്ന​ത് ഓ​സ്ട്രേ​ലി​യ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ പ​കു​തി​യോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​യ​മം ന​ട​പ്പാ​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട് ഭ​ര​ണ​കൂ​ടം. പ്രാ​യം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും ഉ​റ​പ്പാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ഭീ​മ​മാ​യ തു​ക പി​ഴ ചു​മ​ത്താ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്തി​ഗ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ കു​ട്ടി​ക​ൾ കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലേ​ക്കും വാ​യ​ന​യി​ലേ​ക്കും തി​രി​ഞ്ഞ​താ​യാ​ണ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

ഓ​സ്ട്രേ​ലി​യ​യ്ക്കു പി​ന്നാ​ലെ പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ സ്പെ​യി​നും പ​ദ്ധ​തി​യി​ടു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ മേ​ധാ​വി​ക​ളെ നേ​രി​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കാ​നും, അ​ധി​ക്ഷേ​പ​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും സ്പെ​യി​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്നു​ത്. ‌

ക​ർ​ശ​ന നി​യ​മ​ങ്ങ​ളു​മാ​യി ഫ്രാ​ൻ​സ്, നോ​ർ​വേ
ഫ്രാ​ൻ​സി​ൽ പ​തി​ന​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ നാ​ഷ​ണ​ൽ അ​സം​ബ്ലി പാ​സാ​ക്കി​യെ​ങ്കി​ലും ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റ് ഇ​തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പ്ലാ​റ്റ്‌​ഫോ​മു​ക​ളും നി​രോ​ധി​ക്കു​ന്ന​തി​നു പ​ക​രം ഏ​റ്റ​വും ഹാ​നി​ക​ര​മാ​യ​വ​മാ​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്നാ​ണ് സെ​ന​റ്റി​ന്‍റെ നി​ല​പാ​ട്. വൈ​കാ​തെ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
നോ​ർ​വേ​യി​ൽ പ​തി​നാ​റു വ​യ​സു തി​ക​യു​ന്ന വ​ർ​ഷം മു​ത​ൽ മാ​ത്ര​മേ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ എ​ന്ന ത​ര​ത്തി​ലു​ള്ള ക​ർ​ശ​ന നി​യ​മ​നി​ർ​മാ​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ജോ​നാ​സ് ഗ​ർ സ്റ്റൊ​റെ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

 ഡി​ജി​റ്റ​ൽ ക​ർ​ഫ്യൂ​വി​ലേ​ക്ക് ഗ്രീ​സും ബ്രി​ട്ട​നും
2027 ജ​നു​വ​രി മു​ത​ൽ പ​തി​ന​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, ടി​ക് ടോ​ക് തു​ട​ങ്ങി​യ​വ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഗ്രീ​സ്. പ്രാ​യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി "കി​ഡ്സ് വാ​ല​റ്റ് ആ​പ്പ്' എ​ന്ന പേ​രി​ൽ ഒ​രു പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​നും പു​റ​ത്തി​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

ബ്രി​ട്ട​നി​ൽ പ​തി​നാ​റ് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ വി​ല​ക്കു​ന്ന പു​തി​യ നി​യ​മം അ​ടു​ത്ത വ​ർ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ​യും വി​ദ​ഗ്ധ​രു​ടെ​യും വ​ലി​യ പി​ന്തു​ണ ഈ ​തീ​രു​മാ​ന​ത്തി​നു​ണ്ട്. ഗെ​യി​മിം​ഗ്, സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ കു​ട്ടി​ക​ൾ മു​തി​ർ​ന്ന​വ​രു​മാ​യി ചാ​റ്റ് ചെ​യ്യു​ന്ന​ത് ത​ട​യാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ഒ​രു 'ഡി​ജി​റ്റ​ൽ ക​ർ​ഫ്യൂ' ഏ​ർ​പ്പെ​ടു​ത്താ​നും ബ്രി​ട്ട​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു​ള്ള ചാ​റ്റ്‌​ബോ​ട്ടു​ക​ൾ​ക്ക് പ​തി​നെ​ട്ട് വ​യ​സ് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നും നീ​ക്ക​മു​ണ്ട്.
യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി "ഡി​ജി​റ്റ​ൽ സ​ർ​വീ​സ​സ് ആ​ക്ട്' പ്ര​കാ​രം സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​ക​ൾ​ക്ക് മേ​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ഴ​ക​ളും ചു​മ​ത്തു​ന്നു​ണ്ട്.

തു​ർ​ക്കി, യു​എ​ഇ
തു​ർ​ക്കി പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ​തി​ന​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക ഇ-​ഗ​വ​ൺ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്രാ​യം പ​രി​ശോ​ധി​ക്കാ​നും മാ​താ​പി​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ക​ന​ത്ത പി​ഴ​യും മ​റ്റു ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ എ​ക്സ് (ട്വി​റ്റ​ർ) പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് തു​ർ​ക്കി മു​ൻ​പും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യു​എ​ഇ പ​തി​നാ​ല് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​ന്ത​മാ​യി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​തി​ന​ഞ്ച്, പ​തി​നാ​റ് വ​യ​സു​ള്ള​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ട​ത്തി​ലും ഐ​ഡി കാ​ർ​ഡു​ക​ൾ വ​ഴി പ്രാ​യം പ​രി​ശോ​ധി​ച്ച ശേ​ഷ​വും മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക.

മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. വ​രും നാ​ളു​ക​ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള കൗ​മാ​ര​ക്കാ​രു​ടെ ഡി​ജി​റ്റ​ൽ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​താ​യി​രി​ക്കും ഈ ​നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ.

അ​തേ​സ​മ​യം ഇ​ന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കു​ട്ടി​കൾ നേരിടുന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഡിജിറ്റൽ ഭീ​ഷ​ണി​ക​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ന്ത്യ​യി​ലും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം

ലീ​ഡ്സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ 113 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ 13.4 ഓ​വ​റി​ൽ 86 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 32 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ മു​നീ​ബ അ​ലി​ക്കും 17 റ​ൺ​സ് എ​ടു​ത്ത ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യ്ക്കും 14 റ​ൺ​സ് നേ​ടി​യ ഇ​റാം ജാ​വേ​ദി​നും മാ​ത്ര​മാ​ണ് പാ​ക് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ‌​ഡും എ​ല്ലി​സ് പെ​റി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ജോ​ർ​ജി​യ വെ​യ​ർ​ഹാം ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മൂ​ന്ന് പാ​ക് ബാ​റ്റ​ർ​മാ​ർ റ​ൺ​ഔ​ട്ടാ​യി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 199 റ​ൺ​സെ​ടു​ത്ത​ത്. എ​ല്ലി​സ് പെ​റി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജി​യ വോ​ളി​ന്‍റെ​യും അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡി​ന്‍റെ​യും നി​ക്കോ​ളാ കാ​രി​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

പെ​റി 71 റ​ൺ​സും വോ​ൾ 39 റ​ൺ​സും അ​ന്നാ​ബെ​ൽ 27 റ​ൺ​സും കാ​രി 26 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സാ​ദി​യ ഇ​ഖ്ബാ​ലും ര​മീ​ൻ ഷ​മീ​മും ന​ഷ്ര സ​ന്ധു​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

വി​ജ​യ​ത്തോ​ടെ എ​ട്ട് പോ​യി​ന്‍റാ​യ ഓ​സ്ട്രേ​ലി​യ സെ​മി സാ​ധ്യ​ത കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ൽ ഒ​ന്നാ​മ​താ​ണ് ഓ​സ്ട്രേ​ലി​യ.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ത​ക​ർ​ന്ന​ടി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ്, ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് 78 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ലീ​ഡ്സ്: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഓ​സ്‌‌​ട്രേ​ലി​യ​യ്ക്കെ​തി​രെ ത​ക​ർ​ന്ന​ടി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 77 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ നി​ഗാ​ർ സു​ൽ​ത്താ​ന​യ്ക്കും റി​തു മോ​നി​യ്ക്കും മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പ‌ിടി​ച്ച് നി​ൽ​ക്കാ​നാ​യ​ത്. സു​ൽ​ത്താ​ന 27 റ​ൺ​സും റി​തു മോ​നി 16 റ​ൺ​സു​മെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ സോ​ഫി മൊ​ളി​നെ​ക്സും എ​ല്ലി​സ് പെ​റി​യും കിം ​ഗാ​ർ​ത്തും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ‌​ട‌ു​ത്തു. അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

NRI

ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി സം​ഗീ​ത പ്ര​മു​ഖ​ർ ഒ​ത്തു​ചേ​രു​ന്ന നി​ലാ​മ​ഴ ബ്രി​സ്ബ​നി​ൽ ജൂ​ലൈ 18ന്

ബ്രി​സ്ബ​ൻ: സം​ഗീ​ത ലോ​ക​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​ശ​സ്ത​രെ അ​ണി​നി​ര​ത്തി​യു​ള്ള സം​ഗീ​ത​വി​രു​ന്നി​ന് ബ്രി​സ്ബ​ൻ വേ​ദി​യാ​കു​ന്നു. ന​വോ​ദ​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഓ​സ്ട്രേ​ലി​യ​ൻ ഹ​ബ് ഫോ​ർ ഇ​ന്ത്യ​ൻ മ്യൂ​സി​ക് (അ​ഹിം) എ​ന്നീ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് നി​ലാ​മ​ഴ 2026 എ​ന്ന പേ​രി​ൽ സം​ഗീ​ത സ​ന്ധ്യ ഒ​രു​ക്കു​ന്ന​ത്.

ജൂ​ലൈ 18ന് ​വി​ന്നം സ്റ്റേ​റ്റ് ഹൈ ​സ്കൂ​ളി​ലാ​ണ് മെ​ഗാ സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റി​ന് വി​ന്നിം സ്റ്റാ​ർ തി​യേ​റ്റ​റി​ൽ നി​ലാ​മ​ഴ​യ്ക്ക് തു​ട​ക്ക​മാ​കും

മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​ത​ലോ​ക​ത്തെ അ​ന​ശ്വ​ര പ്ര​തി​ഭ​ക​ളാ​യ ജോ​ൺ​സ​ൺ മാ​സ്റ്റ​ർ, ഔ​സേ​പ്പ​ച്ച​ൻ, ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​ർ, ജെ​റി അ​മ​ൽ​ദേ​വ്, ശ്യാം ​തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗാ​ന​ങ്ങ​ളാ​ണ് നി​ലാ​മ​ഴ​യി​ൽ ആ​സ്വാ​ദ​ക​രി​ലേ​ക്ക് പെ​യ്തി​റ​ങ്ങു​ന്ന​ത് .

പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​ർ, വി​വി​ധ വാ​ദ്യ ക​ലാ​കാ​ര​ന്മാ​ർ, സ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത വി​രു​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് ന​ല്ല അ​നു​ഭ​വം ആ​കു​മെ​ന്ന് സം​ഘ​ട​ക​ർ പ​റ​ഞ്ഞു.

ബ്രി​സ്ബ​ൻ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സം​ഗീ​ത സാ​യാ​ഹ്ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ ബു​ക്ക് മൈ ​ഇ​വ​ന്‍റ്സ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് കു​മാ​ർ - 0410 759 328, അ​ഹിം പ്ര​സി​ഡ​ന്‍റ് റീ​ജു ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Sports

ഫി​ഫ ലോ​ക​ക​പ്പ്: തു​ർ​ക്കി​യെ ത​ക​ർ​ത്ത് ഓ​സ്ട്രേ​ലി​യ

വാ​ൻ​കൂ​വ​ർ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഡി ​മ​ത്സ​ര​ത്തി​ൽ തു​ർ​ക്കി​യെ ത​ക​ർ​ത്ത് ഓ​സ്ട്രേ​ലി​യ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്.

നെ​സ്റ്റോ​റി ഇ​രാ​ൻ​കു​ണ്ഡ​യും കോ​ന്ന​ർ മെ​റ്റ്കാ​ൽ​ഫെ​യും ആ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നെ​സ്റ്റോ​റി 27-ാം മി​നി​റ്റി​ലും മെ​റ്റ്കാ​ൽ​ഫെ 75-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പി​ൽ നി​ല​വി​ൽ ര​ണ്ടാ​ത​മാ​ണ് ഓ​സ്ട്രേ​ലി​യ.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം

മാ​ഞ്ച​സ്റ്റ​ർ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഗം​ഭീ​ര ജ​യം. മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 65 റ​ൺ​സി​നാ​ണ് ഓ​സ്ട്രേ​ലി​യ വി​ജ​യി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ ഉ​യ​ർ​ത്തി​യ 173 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 16.4 ഓ​വ​റി​ൽ 107 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ലോ​റ വോ​ൾ​വാ​ർ​ഡ് 44 റ​ൺ​സും ന​ദീ​ൻ ഡി ​ക്ല​ർ​ക്ക് 25 റ​ൺ​സും നേ​ടി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ജോ​ർ​ജി​യ വെ​യ​ർ​ഹാം മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സോ​ഫി മോ​ളി​നെ​ക്സും അ​ലാ​ന കിം​ഗും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും കിം ​ഗാ​ർ​ത്തും ആ​ഷ്ലെ ഗാ​ർ​ഡ്ന​റും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 172 റ​ൺ​സെ​ടു​ത്ത​ത്. ഫീ​ബ ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും എ​ല്ലി​സ് പെ​റി​യു​ടെ​യും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മി​ന്‍റെ​യും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ലി​ച്ച്ഫീ​ൽ​ഡ് 50 റ​ൺ​സാ​ണെ​ടു​ത്ത​ത്. എ​ല്ലി​സ് പെ​റി 36 റ​ൺ​സും വെ​യ​ർ​ഹാം 32 റ​ൺ​സും സ​ത​ർ​ല​ൻ​ഡ് 21 റ​ൺ​സും സ്കോ​ർ ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ​ക്ക് വേ​ണ്ടി ന​ദീ​ൻ ഡി ​ക്ല​ർ​ക്കും ആ​യ​ബോം​ഗ ഖാ​ക്ക​യും നോ​ൻ​കു​ലു​ലേ​ക്കോ എം​ലാ​ബ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​രി​സാ​നെ കാ​പ്പും ഷ​ബ്നിം ഇ​സ്മാ​യി​ലും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

മാ​ഞ്ച​സ്റ്റ​ർ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഫീ​ബ ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും എ​ല്ലി​സ് പെ​റി​യു​ടെ​യും ജോ​ർ​ജി​യ വെ​യ​ർ​ഹാ​മി​ന്‍റെ​യും അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ലി​ച്ച്ഫീ​ൽ​ഡ് 50 റ​ൺ​സാ​ണെ​ടു​ത്ത​ത്. എ​ല്ലി​സ് പെ​റി 36 റ​ൺ​സും വെ​യ​ർ​ഹാം 32 റ​ൺ​സും സ​ത​ർ​ല​ൻ​ഡ് 21 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ​ക്ക് വേ​ണ്ടി ന​ദീ​ൻ ഡി ​ക്ല​ർ​ക്കും ആ​യ​ബോം​ഗ ഖാ​ക്ക​യും നോ​ൻ​കു​ലു​ലേ​ക്കോ എം​ലാ​ബ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​രി​സാ​നെ കാ​പ്പും ഷ​ബ്നിം ഇ​സ്മാ​യി​ലും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

മാ​ഞ്ച​സ്റ്റ​ർ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മാ​ഞ്ച​സ്റ്റ​റി​ലെ എ​മി​റേ​റ്റ്സ് ഓ​ൾ​ഡ് ട്രോ​ഫോ​ർ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), ജോ​ർ​ജി​യ വോ​ൾ, ഫീ​ബ ലി​ച്ച്ഫീ​ൾ​ഡ്, എ​ലി​സ് പെ​റി, ആ​ഷ്ലെ ഗാ​ർ​ഡ്ന​ർ, ജോ​ർ​ജി​യ വെ​യ​ർ​ഹാം, അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, നി​ക്കോ​ള കാ​രി, സോ​ഫി മോ​ളി​നെ​ക്സ് (ക്യാ​പ്റ്റ​ൻ), കിം ​ഗാ​ർ​ത്ത്, അ​ലാ​ന കിം​ഗ്.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: ലോ​റ വോ​ൾ​വാ​ർ​ഡ് (ക്യാ​പ്റ്റ​ൻ), സൂ​നെ ലൂ​സ്, അ​ന്നെ​റി ഡെ​ർ​ക്ക്സ​ൺ, മാ​രി​സാ​നെ കാ​പ്പ്, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, ക്ലോ​യി ട്ര​യോ​ൺ, കാ​യ്ല റെ​യ്നെ​കെ, സി​നാ​ലോ ജാ​ഫ്റ്റ (വി​ക്ക​റ്റ് കീ​പ്പ​ർ), ഷ​ബ്നിം ഇ​സ്മാ​യി​ൽ, നോ​ൻ​കു​ലു​ലേ​ക്കോ എം​ലാ​ബ, ആ​യ​ബോം​ഗ ഖാ​ക്ക.

Sports

ക​ടു​വ​ക​ളു​ടെ മ​ട​യി​ൽ ക​ങ്കാ​രു​ക്ക​ൾ വീ​ണു; ഓ​സ്‌​ട്രേ​ലി​യാ​യെ ത​ക​ർ​ത്ത് ബം​ഗ്ലാ​ദേ​ശി​ന് പ​ര​മ്പ​ര

ധാ​ക്ക: ലോ​ക ക്രി​ക്ക​റ്റി​ലെ വ​മ്പ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ച​രി​ത്ര വി​ജ​യം കു​റി​ച്ച് ബം​ഗ്ലാ​ദേ​ശ്. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ മ​ഴ​നി​യ​മ​പ്ര​കാ​രം അ​ഞ്ച് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ ത​ക​ർ​ത്താ​ണ് ബം​ഗ്ലാ​ദേ​ശ് ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 2-0 എ​ന്ന നി​ല​യി​ൽ അ​വ​ർ ലീ​ഡ് നേ​ടി

സ്കോ​ർ: ഓ​സ്ട്രേ​ലി​യ 187/8 ബം​ഗ്ലാ​ദേ​ശ് 195/5 (35). മ​ഴ മു​ട​ക്കി​യ ക​ളി 42 ഓ​വ​റാ​ക്കി ചു​രു​ക്കി​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്‌‌​ട​ത്തി​ൽ 187 റ​ൺ​സ് നേ​ട‌ി. 188 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 195 റ​ൺ​സ് നേ​ടി. സൗ​മ്യ സ​ർ​ക്കാ​ർ (42), ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്‍റോ (41), തൗ​ഹീ​ദ് ഹൃ​ദോ​യ് (40) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യാ​യു​ടെ തു​ട​ക്കം വ​ൻ ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് ബൗ​ള​ർ​മാ​രു​ടെ മൂ​ർ​ച്ച​യേ​റി​യ പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ പ​ക​ച്ച ഓ​സീ​സ് ഒ​രു ഘ​ട്ട​ത്തി​ൽ 86 റ​ൺ​സി​ന് അ​റു വി​ക്ക​റ്റ് എ​ന്ന നി​ല​യി​ൽ പ​ത​റി. എ​ന്നാ​ൽ മ​ധ്യ​നി​ര​യി​ൽ മാ​ർ​ന​സ് ല​ബു​ഷെ​യ്നും (55) സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റും (52) അ​ർ​ധ​സെ​ഞ്ചു​റി​ക​ളോ​ടെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

ജോ​ഷ് ഇം​ഗ്ലി​സും (34) ഇ​വ​ർ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ബം​ഗ്ലാ​ദേ​ശി​നാ​യി ട​സ്കി​ൻ അ​ഹ​മ്മ​ദും മു​സ്ത​ഫി​സു​ർ റ​ഹ്മാ​നും മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി തി​ള​ങ്ങി​യ​പ്പോ​ൾ ത​ൻ​വി​ർ ഇ​സ്ലാം ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​നം: ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ധാ​ക്ക: ബം​ഗ്ലോ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ധാ​ക്ക​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം പ​ത്ത​ര മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​ഓ​സ്ട്രേ​ലി​യ: മാ​ത്യൂ ഷോ​ർ​ട്ട്, ജോ​ഷ് ഇ​ൻ​ഗ്ലി​സ് (ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), കൂ​പ്പ​ർ കോ​ണോ​ലി, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, അ​ല​ക്സ് കാ​രി, കാ​മ​റൂ​ൺ ഗ്രീ​ൻ, മാ​റ്റ് റെ​ൻ​ഷാ, ലി​യാം സ്കോ​ട്ട്, സെ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

ടീം ​ബം​ഗ്ലാ​ദേ​ശ്: ത​ൻ​ഷി​ദ് ഹ​സ​ൻ ത​മീം, സൈ​ഫ് ഹ​സ​ൻ, ന​ജ്മു​ൽ ഹൊ​സെ​യ്ൻ ഷാ​ന്‍റോ, ലി​ട്ട​ൺ ദാ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), തൗ​ഹി​ദ് ഹൃ​ദോ​യ്, മൊ​സാ​ദെ​ക്ക് ഹൊ​സെ​യ്ൻ, മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് (ക്യാ​പ്റ്റ​ൻ), ത​ൻ​വീ​ർ ഇ​സ്ലാം, ത​സ്കി​ൻ അ​ഹ്മ​ദ്, മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, ന​ഹി​ദ് റാ​ണ.

NRI

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

മെ​ൽ​ബ​ൺ: ന​ട​ൻ സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​നും താ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​ണെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​നോ​ടും സി​നി​മാ ലോ​ക​ത്തി​നോ​ടും വി​ളി​ച്ചു​പ​റ​യു​വാ​ൻ യാ​തൊ​രു മ​ടി​യും കാ​ണി​ക്കാ​തി​രു​ന്ന സ​ർ​ഗ​പ്ര​തി​ഭയാണ് ദേശീയ അ​വാ​ർ​ഡ് ജേ​താ​വായ സ​ലിം കു​മാറെന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​ന​ സന്ദേശത്തിൽ പറഞ്ഞു.

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​നും സി​നി​മാ മേ​ഖ​ല​യ്ക്കും ഒ​രു തീ​രാ​ന​ഷ്‌‌‌​ട​മാ​ണെ​ന്ന് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച വി​ക്‌​ടോ​റി​യ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ തി​രി​ച്ചു​വ​ര​ണ​മെ​ന്ന് ഏ​റ്റ​വു​മ​ധി​കം ആ​ഗ്ര​ഹി​ച്ച ഒ​രു ക​ലാ​കാ​ര​നാ​യി​രു​ന്നു സ​ലിം കു​മാ​റെ​ന്ന് നാ​ഷ്ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷ് അ​നു​സ്‌​മ​രി​ച്ചു.

വി​ക്ടോ​റി​യ സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നോ​യ് സ്റ്റീ​ഫ​ൻ മ​ഞ്ഞാ​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ര്യ​ൻ പു​ന്നൂ​സ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, പോ​ളി ചി​റ​മേ​ൽ, രാ​ജി സാ​ജു, ട്രെ​ഷ​റ​ർ ഇ​ന്ന​സെ​ന്‍റ് ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി​ഷ് ബേ​ബി ഇ​ഞ്ചേ​നാ​നി​യി​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രി​യ മ​നോ​ജ് ഗു​രു​വാ​യൂ​ർ, ഷൈ​ജു ദേ​വ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

NRI

കോക്രോച്ചുകളെ തുരത്തി ഓസ്‌ട്രേലിയ

സി​​​​ഡ്‌​​​​നി: ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ​വ​​​​ലി​​​​യ ജൈ​​​​വ​​​​സു​​​​ര​​​​ക്ഷാ വേ​​​​ട്ട​​​​യി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദേ​​​​ശ​​​​യി​​​​നം പാ​​​​റ്റ​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി. ന്യൂ ​​​​സൗ​​​​ത്ത് വെ​​​​യ്ൽ​​​​സി​​​​ലെ ബാ​​​​ഥ​​​​ർ​​​​സ്റ്റി​​​​ലു​​​​ള്ള ഒ​​​​രു വാ​​​​ണി​​​​ജ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്നാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ന്‍റെ ഉ​​​​ള്ളം​​​​കൈ​​​​യോ​​​​ളം വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ഒ​​​​രു​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പാ​​​​റ്റ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ ഇ​​​​വ​​​​യ്ക്ക് ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു​ ല​​​​ക്ഷം ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ ഡോ​​​​ള​​​​ർ (ഏ​​​​ക​​​​ദേ​​​​ശം 1.1കോ​​​​ടി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ) വി​​​​ല​​​​വ​​​​രു​​​​മെ​​​​ന്ന് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ പ​​​​രി​​​​സ്ഥി​​​​തി-​​​​ജ​​​​ല മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പാ​​​​റ്റ വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മ​​​​ഡ​​​​ഗാ​​​​സ്‌​​​​ക​​​​ർ ഹി​​​​സിം​​​ഗ് കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ൾ, ദു​​​​ബി​​​​യ കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും.

ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഈ ​​​​ര​​​​ണ്ടു​​​​ഇ​​​​ന​​​​ങ്ങ​​​​ളെ​​​​യും രാ​​​​ജ്യ​​​​ത്ത് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ട്. ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ത​​​​ന​​​​ത് ജൈ​​​​വ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്കും കൃ​​​​ഷി​​​​ക്കും ഇ​​​​വ വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച്, എ​​​​ന​​​​ർ​​​​ജി, എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​ന്‍റ് ആ​​​​ൻ​​​​ഡ് വാ​​​​ട്ട​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മാ​​​​ര​​​​ക​​​​മാ​​​​യ പ​​​​ല രോ​​​​ഗ​​​​ങ്ങ​​​​ളും പ​​​​ട​​​​ർ​​​​ത്താ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ് ഈ ​​​​ജീ​​​​വി​​​​ക​​​​ൾ. വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഇ​​​​ര​​​​യാ​​​​യി ന​​​​ൽ​​​​കാ​​​​നാ​​​​ണു ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ്ര​​​​ജ​​​​ന​​​​നം ന​​​​ട​​​​ത്തി ഇ​​​​വ​​​​യെ വി​​​​റ്റി​​​​രു​​​​ന്ന​​​​ത്.

ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി​​​​യും ഇ​​​​വ​​​​യു​​​​ടെ വി​​​​ല്പ​​​ന ന​​​​ട​​​​ന്നി​​​​രു​​​​ന്നു. പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പാ​​​​റ്റ​​​​ക​​​​ളെ കൂ​​​​ട്ട​​​​ത്തോ​​​​ടെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

ജൈവസുരക്ഷയ്ക്ക് വെല്ലുവിളി;ഓസ്‌ട്രേലിയയിൽ 1.1 കോടിയുടെ പാറ്റകളെ പിടികൂടി

സി​​​​ഡ്‌​​​​നി: ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ​വ​​​​ലി​​​​യ ജൈ​​​​വ​​​​സു​​​​ര​​​​ക്ഷാ വേ​​​​ട്ട​​​​യി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദേ​​​​ശ​​​​യി​​​​നം പാ​​​​റ്റ​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി.

ന്യൂ ​​​​സൗ​​​​ത്ത് വെ​​​​യ്ൽ​​​​സി​​​​ലെ ബാ​​​​ഥ​​​​ർ​​​​സ്റ്റി​​​​ലു​​​​ള്ള ഒ​​​​രു വാ​​​​ണി​​​​ജ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​നി​​​​ന്നാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ന്‍റെ ഉ​​​​ള്ളം​​​​കൈ​​​​യോ​​​​ളം വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ഒ​​​​രു​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പാ​​​​റ്റ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ ഇ​​​​വ​​​​യ്ക്ക് ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു​ ല​​​​ക്ഷം ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ ഡോ​​​​ള​​​​ർ (ഏ​​​​ക​​​​ദേ​​​​ശം 1.1കോ​​​​ടി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ) വി​​​​ല​​​​വ​​​​രു​​​​മെ​​​​ന്ന് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ പ​​​​രി​​​​സ്ഥി​​​​തി-​​​​ജ​​​​ല മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പാ​​​​റ്റ വ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മ​​​​ഡ​​​​ഗാ​​​​സ്‌​​​​ക​​​​ർ ഹി​​​​സിം​​​ഗ് കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ൾ, ദു​​​​ബി​​​​യ കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും. ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ൻ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഈ ​​​​ര​​​​ണ്ടു​​​​ഇ​​​​ന​​​​ങ്ങ​​​​ളെ​​​​യും രാ​​​​ജ്യ​​​​ത്ത് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ട്.

ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ത​​​​ന​​​​ത് ജൈ​​​​വ​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്കും കൃ​​​​ഷി​​​​ക്കും ഇ​​​​വ വ​​​​ലി​​​​യ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച്, എ​​​​ന​​​​ർ​​​​ജി, എ​​​​ൻ​​​​വ​​​​യോ​​​​ൺ​​​​മെ​​​ന്‍റ് ആ​​​​ൻ​​​​ഡ് വാ​​​​ട്ട​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മാ​​​​ര​​​​ക​​​​മാ​​​​യ പ​​​​ല രോ​​​​ഗ​​​​ങ്ങ​​​​ളും പ​​​​ട​​​​ർ​​​​ത്താ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള​​​​താ​​​​ണ് ഈ ​​​​ജീ​​​​വി​​​​ക​​​​ൾ. വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഇ​​​​ര​​​​യാ​​​​യി ന​​​​ൽ​​​​കാ​​​​നാ​​​​ണു ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ്ര​​​​ജ​​​​ന​​​​നം ന​​​​ട​​​​ത്തി ഇ​​​​വ​​​​യെ വി​​​​റ്റി​​​​രു​​​​ന്ന​​​​ത്. ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി​​​​യും ഇ​​​​വ​​​​യു​​​​ടെ വി​​​​ല്പ​​​ന ന​​​​ട​​​​ന്നി​​​​രു​​​​ന്നു. പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പാ​​​​റ്റ​​​​ക​​​​ളെ കൂ​​​​ട്ട​​​​ത്തോ​​​​ടെ കൊ​​​​ന്നൊ​​​​ടു​​​​ക്കി​​​​യെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Sports

ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ജ​​യം

ലാ​​ഹോ​​ർ: ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​വു​​മാ​​യി പേ​​സ​​ർ ന​​ഥാ​​ൻ എ​​ല്ലി​​സ് ക​​ളം നി​​റ​​ഞ്ഞ​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് 41 റ​​ണ്‍​സ് ജ​​യം.

33 റ​​ണ്‍​സി​​ന് നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ന​​ഥാ​​ൻ എ​​ല്ലി​​സി​​ന്‍റെ പ്ര​​ക​​ട​​ന​​ത്തോ​​ടെ ജ​​യ​​വും പ​​ര​​ന്പ​​ര​​യി​​ൽ സ​​മ​​നി​​ല​​യും ഓ​​സീ​​സ് സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യി​​രു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 231 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​ൻ 190 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​യി. പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഇ​​ന്ന് വൈ​​കി​​ട്ട് അ​​ഞ്ചി​​ന് ന​​ട​​ക്കും.

National

സമുദ്രമേഖലയിൽ സഖ്യം ശക്തമാക്കാൻ ക്വാഡ്

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഖ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ സ​​​ന്ദേ​​​ശം ന​​​ൽ​​​കി ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ജ​​​പ്പാ​​​നും.

നാ​​​ല് രാ​​​ജ്യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട ക്വാ​​​ഡ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രി​​​മാ​​​രു​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ​​​മു​​​ദ്ര വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യാ​​​യ ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കാ​​​നും ഫി​​​ജി​​​യി​​​ൽ സം​​​യു​​​ക്ത​​​മാ​​​യി തു​​​റ​​​മു​​​ഖം നി​​​ർ​​​മി​​​ക്കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ​​​യും പ​​​സ​​​ഫി​​​ക് മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ൽ ചൈ​​​ന ആ​​​ധി​​​പ​​​ത്യം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ൾ​​​പ്പെ​​​ട്ട ക്വാ​​​ഡ് യോ​​​ഗം മേ​​​ഖ​​​ല​​​യി​​​ലെ ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള കി​​​ഴ​​​ക്ക​​​ൻ ചൈ​​​നാ ക​​​ട​​​ലി​​​ലും ദ​​​ക്ഷി​​​ണ ചൈ​​​നാ ക​​​ട​​​ലി​​​ലും മ​​​റ്റു ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ സ​​​ഞ്ചാ​​​ര​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ ക്വാ​​​ഡ് ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഇ​​​വി​​​ടെ ചൈ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ചൈ​​​ന​​​യു​​​ടെ പേ​​​രെ​​​ടു​​​ത്തു പ​​​റ​​​യാ​​​തെ​​​യാ​​​യി​​​രു​​​ന്നു ക്വാ​​​ഡ് സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​ഗോ​​​ള സ​​​മു​​​ദ്ര​​​വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക ജീ​​​വ​​​രേ​​​ഖ​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല സ്വ​​​ത​​​ന്ത്ര​​​വും തു​​​റ​​​ന്ന​​​തു​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക്വാ​​​ഡ് ആ​​​വ​​​ർ​​​ത്തി​​​ച്ചു.

ഇ​​​തി​​​നോ​​​ടൊ​​​പ്പം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത വ്യാ​​​പാ​​​രം സാ​​​ധ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ക്വാ​​​ഡ്, മേ​​​ഖ​​​ല​​​യി​​​ൽ വാ​​​ണി​​​ജ്യ​​​ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ൻ ടോ​​​ളു​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​തി​​​നെ​​​യും വി​​​മ​​​ർ​​​ശി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ്ശ​​​ങ്ക​​​ർ, യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ, ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി പെ​​​ന്നി വോം​​​ഗ്, ജ​​​പ്പാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി തോ​​​ഷി​​​മി​​​റ്റ്സു മൊ​​​ത്തേ​​​ഗി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ബോ​​​ണ്‍ഡി ബീ​​​ച്ചി​​​ൽ 2025 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​യും അ​​​പ​​​ല​​​പി​​​ച്ചു.

സ​​​മു​​​ദ്ര​​​ഗ​​​താ​​​ഗ​​​തം, ഊ​​​ർ​​​ജസു​​​ര​​​ക്ഷ, അ​​​വ​​​ശ്യ​​​ധാ​​​തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത എ​​​ന്നി​​​വ​​​യി​​​ൽ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ച​​​ട്ട​​​ക്കൂ​​​ടി​​​നും ക്വാ​​​ഡ് അം​​​ഗ​​​ രാ​​​ജ്യ​​​ങ്ങ​​​ൾ രൂ​​​പം ന​​​ൽ​​​കി.
ക്വാ​​​ഡ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം നി​​​ർ​​​ണാ​​​യ​​​ക ധാ​​​തു​​​ക്ക​​​ളു​​​ടെ സ്ഥി​​​ര​​​മാ​​​യ വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ഒ​​​പ്പി​​​ട്ടു.

ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്ക് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​യ അ​​​പൂ​​​ർ​​​വ ഭൂ​​​മി മൂ​​​ല​​​ക​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ശ​​​ക്തി​​​യി​​​ൽ ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ വ​​​രു​​​ന്ന​​​ത്.

Sports

ടി20 ​ലോ​ക​ക​പ്പ് അ​വ​സാ​ന ടൂ​ർ​ണ​മെ​ന്‍റ്; വി​ര​മി​ക്ക​ല്‍ സൂ​ച​ന ന​ല്‍​കി മെ​ഗാ​ന്‍ ഷു​റ്റ്

മെ​ൽ​ബ​ൺ: ടി20 ​ലോ​ക​ക​പ്പോ​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​താ പേ​സ് ഇ​തി​ഹാ​സം മെ​ഗാ​ന്‍ ഷു​റ്റ്. വ​രാ​നി​രി​ക്കു​ന്ന വ​നി​താ ടി20 ​ലോ​ക​ക​പ്പ് ത​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന പോ​രാ​ട്ട​മാ​യി​രി​ക്കു​മെ​ന്നു താ​രം വ്യ​ക്ത​മാ​ക്കി.

ജൂ​ണ്‍ 12 മു​ത​ല്‍ ജൂ​ലൈ അ​ഞ്ചു വ​രെ ഇം​ഗ്ല​ണ്ടി​ലും വെ​യ്ല്‍​സി​ലു​മാ​യാ​ണ് വ​നി​താ ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 14 വ​ര്‍​ഷ​മാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ വ​നി​താ ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​ണ് മെ​ഗാ​ന്‍. 2012ല്‍ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ താ​രം മൂ​ന്ന് ഫോ​ര്‍​മാ​റ്റി​ലു​മാ​യി 309 വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

111 ഏ​ക​ദി​നം, 125 ടി20, ​നാ​ല് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും താ​രം ഓ​സീ​സ് ജേ​ഴ്‌​സി​യി​ല്‍ ക​ളി​ച്ചു. ടി20​യി​ല്‍ 152 വി​ക്ക​റ്റു​ക​ളും ഏ​ക​ദി​ന​ത്തി​ല്‍ 148 വി​ക്ക​റ്റു​ക​ളും ടെ​സ്റ്റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

Latest News

Corehub Up